Writers – Chandrika Daily https://www.chandrikadaily.com Thu, 26 Dec 2024 10:33:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Writers – Chandrika Daily https://www.chandrikadaily.com 32 32 എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍ https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html#respond Thu, 26 Dec 2024 10:33:11 +0000 https://www.chandrikadaily.com/?p=323376 കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/mt-is-the-only-malayalam-writer-to-win-the-nobel-prize-m-mukundan.html/feed 0
മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ജയമോഹന്‍ https://www.chandrikadaily.com/malayali-writers-who-throw-bottles-into-the-forest-while-drunk-jayamohan-with-abusive-remarks-again.html https://www.chandrikadaily.com/malayali-writers-who-throw-bottles-into-the-forest-while-drunk-jayamohan-with-abusive-remarks-again.html#respond Mon, 11 Nov 2024 05:47:30 +0000 https://www.chandrikadaily.com/?p=317052

മലയാളികൾക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരൻ ബി ജയമോഹൻ. മലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹൻ പറഞ്ഞു. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണെന്നും താൻ തമിഴന്മാരെയും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ സൂപ്പർഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം.
തമിഴ്നാട്ടിൽ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹൻ പറഞ്ഞു.
പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം ഒരു സിസ്റ്റത്തിൽ നിൽക്കാത്ത ആൾ എന്നാണ്. നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.- ജയമോഹൻ പറഞ്ഞു.
]]>
https://www.chandrikadaily.com/malayali-writers-who-throw-bottles-into-the-forest-while-drunk-jayamohan-with-abusive-remarks-again.html/feed 0
ചെറുകഥയില്‍ തിളങ്ങിയ സതീഷ് ബാബു https://www.chandrikadaily.com/satish-babu-who-shined-in-short-story.html https://www.chandrikadaily.com/satish-babu-who-shined-in-short-story.html#respond Thu, 24 Nov 2022 11:44:02 +0000 https://www.chandrikadaily.com/?p=223304 പ്രമുഖ കഥാകൃത്ത് അന്തരിച്ച സതീഷ് ബാബു പയ്യന്നൂര്‍ തിളങ്ങിയത് അധികവും തന്റെ ചെറുകഥകളിലൂടെയായിരുന്നു. ഗൃഹാതുരതയായിരുന്നു അവയുടെ മുഖമുദ്ര. മനുഷ്യന്റെ വേദനകള്‍ അവയില്‍ ഉള്‍ചേര്‍ന്നു. കഥാരചനയില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന ശേഷം തിരിച്ചു വന്ന് എഴുതിയ കഥകളുടെ സമാഹാരം സീന്‍ ഓവര്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു. ഇത് കഥാകൃത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതീകാത്മകതയായി.

കഴിഞ്ഞ ഓഗസ്റ്റില്‍ ദൈവ പുര എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് ഫിംഗര്‍ ബുക്‌സാണ്. മലയാളത്തിലെ മികച്ച ക്ഥാ കൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നിരൂപകന്‍ കൂടിയായ പ്രസാധകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ എഴുതിയ കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/satish-babu-who-shined-in-short-story.html/feed 0
ഫാഷിസവും എഴുത്തുകാരും https://www.chandrikadaily.com/article-about-facism.html https://www.chandrikadaily.com/article-about-facism.html#respond Thu, 26 Sep 2019 18:10:29 +0000 http://www.chandrikadaily.com/?p=140228 ഷുക്കൂര്‍ ഉഗ്രപുരം

ആഗോള സമൂഹത്തിലെ പ്രബുദ്ധ ധൈഷണിക സമൂഹത്തോട് ചേര്‍ന്ന്‌നില്‍ക്കാനാണ് മലയാളികള്‍ക്കിഷ്ടം. വൈജാത്യ സംസ്‌കാരങ്ങളെ മനസ്സിലാക്കിയതും അവയോടെല്ലാം അടുത്തിടപഴകിയതും സാംസ്‌കാരികമായ വായനയുമെല്ലാം ഇതിനുള്ള നിദാനങ്ങളായേക്കാം. കലുഷിത കാലത്ത് ഔചിത്യബോധത്തോടെ ഇന്ത്യന്‍ ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിക്കുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ എഴുത്തുകാര്‍. അഭിനവ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നത് ഓരോ തൂലികക്കാരന്റേയും ധാര്‍മിക ഉത്തരവാദിത്വമാണ്. കെ.പി രാമനുണ്ണിയും എം.ടി വാസുദേവന്‍ നായരും സച്ചിദാനന്ദനും പി. സുരേന്ദ്രനും ഒ.വി വിജയനും കമലാദാസും ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിച്ചവരാണ്. സച്ചിദാനന്ദന്റെ കവിതകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതാണ്.

കെ.പി രാമനുണ്ണി തന്റെ കൃതിക്ക് ലഭിച്ച അവാര്‍ഡ് തുക ഹിന്ദുത്വ വര്‍ഗീയവാദികളാല്‍ കൊല ചെയ്യപ്പെട്ട ജുനൈദിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയും ഓരോ ഹിന്ദു മത വിശ്വാസിയുടെ പേരിലും മാപ്പ് ചോദിക്കുകയും ഹിന്ദു മതത്തെ അപമാനിച്ച വര്‍ഗീയവാദികളുടെ മുഖത്തേക്ക് പ്രതിഷേധത്തിന്റെ അഗ്‌നി കോരിയിടുകയും ചെയ്ത യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസിയാണ് രാമനുണ്ണി. അധിനിവേശത്തിനും അടിമത്വത്തിനും വര്‍ഗീയതക്കുമെതിരേ രൂക്ഷമായി പ്രതികരിക്കുന്ന സൈനുദ്ദീന്‍ മഖ്ദൂം മുതലുള്ള ‘പൊന്നാനി സ്‌കൂള്‍ ഓഫ് തോട്ടിന്റെ’ വക്താവുകൂടിയാണ് കെ.പി രാമനുണ്ണി. ഇംഗ്ലീഷിലുള്‍പ്പെടെ ഫാഷിസത്തിനെതിരെ രൂക്ഷമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമാണ് ഡോ. ശശി തരൂര്‍. ഒ.വി വിജയന്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ഫാഷിസ്റ്റ് വിരുദ്ധത എല്ലാ കാലത്തും എടുത്തുദ്ധരിക്കാന്‍ മാത്രം ഈടുറ്റവയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പേ വിശുദ്ധ പശു എഴുതി തന്റെ പക്ഷവും കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് കമലാദാസ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് പി. സുരേന്ദ്രന്‍. അദ്ദേഹം ഫാഷിസത്തിനെതിരെ സംവദിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് തെരുവുകളാണ്. തെരുവുകളിലദ്ദേഹം നൂറുകണക്കിന് പ്രഭാഷണങ്ങള്‍ നടത്തുന്നു. യുവതയെ ആവേശംകൊള്ളിക്കുകയും അവരുടെ ചിന്തക്ക് തീ കൊളുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും സംഘടനയുടേയും യാതൊരു പിന്തുണയുമില്ലാത്ത ഒരാള്‍; അത് തന്നെയാണ് അദ്ദേഹത്തിന്റെ സൗകര്യവുമെന്ന് അദ്ദേഹം അടിവരയിടുകയും ചെയ്യുന്നു. കേവലമൊരു എഴുത്തുകാരന്‍ മാത്രമല്ല നല്ലൊരു സാമൂഹിക ശാസ്ത്രജ്ഞന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നും എമിലി ദുര്‍ഖീമിന്റെയും വെബറിന്റെയും റോബര്‍ട്ട് കെ.മെര്‍ട്ടന്റെയുമെല്ലാം സൈദ്ധാന്തിക ശാഖകളെ നിഷ്പ്രയാസം വേര്‍തിരിച്ചെടുക്കാനാവും. ഫാഷിസത്തിന്റെ നുണ ഫാക്ടറികള്‍ക്കെതിരെ സമൂഹത്തിനദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫാഷിസത്തിനെതിരേ ഭയമില്ലാതെ പോരാടാനാണിവരെല്ലാം ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനത്തെ പൊതു സമൂഹം ഏറ്റെടുക്കേണ്ട മയം അതിക്രമിച്ചിട്ടുണ്ട്.

ഈ സപ്തംബര്‍ 22 ന് അരീക്കോട്ട് സുരേന്ദ്രന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഓഡിറ്റോറിയത്തിലും പുറത്തുമായി തടിച്ച്കൂടിയ ആയിരിക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മഹാജനസദസ്സ്. പകുതിയിലേറെ സ്ത്രീകളാണ് സദസ്സിലുണ്ടായിരുന്നത്. പ്രാദേശിക ചരിത്രങ്ങളേയും പ്രഗത്ഭ കഥകളിലേയും നോവലുകളിലേയും ഭാഗങ്ങളെ ഉദാഹരിച്ച് ധൈഷണിക അപഗ്രഥനത്തിലൂടെ കത്തിക്കയറുകയായിരുന്നു. അരീക്കോട് വന്നിട്ട് ഒ.വി വിജയന്റെ ഫാഷിസ വിരുദ്ധ ‘ക്വാട്ടുകളെ’ എടുത്തുപയോഗിച്ചില്ലെങ്കില്‍ ശരിയല്ലെന്ന് പറഞ്ഞ് അനേകം തവണകളിലായി വിജയന്റെ എഴുത്തുകളെ അദ്ദേഹമുദ്ധരിച്ചു.

‘ഖസാക്കിന്റെ ഇതിഹാസത്തില്‍ അള്ളാപിച്ച മൊല്ലാക്ക പച്ചിലപ്പാമ്പിനെ പിടിച്ചുനില്‍ക്കുന്ന നൈസാമലിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, എന്തിനാണ് നൈജാമലി അങ്ങ് ഒരു പച്ചിലപ്പാമ്പിനെ പിടിച്ച്‌നില്‍ക്കുന്നത്? മറുപടിയായി നൈജാമലി പറയുന്നു, അവസരം വന്നാല്‍ ഇവനൊക്കെ ഏത് സാഹചര്യത്തിലും മൂര്‍ഖനാവും!’ ആ സന്ദര്‍ഭത്തെ നവ ഇന്ത്യന്‍ ഫാഷിസത്തിന്റെ എല്ലാം തികഞ്ഞ ലക്ഷണങ്ങളോട് അദ്ദേഹം കൂട്ടിക്കെട്ടി സദസ്സിനോട് സംസാരിച്ചു. വിജയന്റെ ഒരു നോവലെറ്റിലെ ആളെ മയക്കുന്ന എണ്ണയേയും ചട്ടിയേയും കുറിച്ച് പ്രതിപാദിച്ച് ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മൗനികളായിരിക്കുന്ന യുവതയേയും അദ്ദേഹം ചോദ്യം ചെയ്തു. സദസ്സില്‍ മഹാഭൂരിപക്ഷവും യുവതീ യുവാക്കളായിരുന്നു. സത്യത്തില്‍ പി. സുരേന്ദ്രന്റെ വാഗ്‌ധോരണികളും ശരീര ഭാഷയും യുവതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൊണ്ടുള്ളതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തിരിഞ്ഞ് കളിക്കുന്ന യുവത സമൂഹത്തിനു വേണ്ടി എന്ത് ചെയ്തുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഗൂഗിളിന്റെ സമുന്നത ഉദ്യോഗസ്ഥന്‍ സുന്ദര്‍ പിച്ചൈയും പി.വി സിന്ദുവുമൊക്കെ യുവതയുടെ പ്രതീകങ്ങളാണെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ യുവത്വം കഴിഞ്ഞ് മധ്യവയസ്സ് പിന്നിട്ടവരും മധ്യവയസ്സിലേക്ക് കാലെടുത്ത് വെക്കുന്നവരുമായ ഷാമാരാണ് നിങ്ങളെ ഭരിക്കുന്നതെന്ന് മറക്കരുത്. എല്ലാം ചെയ്യുന്നത് യുവതയാണെന്ന് പറഞ്ഞ് അവശ്യ സമയത്ത്‌പോലും മൗനികളായിരിക്കുന്നത് ഒട്ടും ഉചിതമല്ല. ഗീതാഞ്ജലിയിലൂടെ യൂറോപ്പിന്റെ മസ്തിഷ്‌ക്കത്തിലിടം നേടിയ ടാഗോറും സി.വി രാമനും നൊബേല്‍ പ്രൈസ് കൊണ്ടുവന്നത് അവരുടെ യുവത്വത്തിലായിരുന്നോ എന്ന് നിങ്ങള്‍ വിലയിരുത്തണം.

ഫാഷിസ വിരുദ്ധ പോരാട്ടത്തിന് നിങ്ങള്‍ നിങ്ങളുടേതായ ഭാഷയും ആയുധവും വികസിപ്പിക്കണം. അത് ഫേസ്ബുക്കിന്റെ ഭാഷയാകരുത്, നക്‌സലൈറ്റുകള്‍ ചെയ്യുന്ന പോലെ സാമ്രാജ്യത്വം വികസിപ്പിച്ച ആയുധങ്ങളെടുത്തുപയോഗിക്കുന്നതുമാകരുത് അത്. ഫേസ്ബുക്കുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളൊക്കെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്കൂടി നിലകൊള്ളുന്നതാണ്. അതിനാല്‍ നിങ്ങളവയെ സൂക്ഷിക്കണം. സൈനുദ്ദീന്‍ മഖ്ദൂമിനേയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയേയും അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നത്? അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമല്ലേ നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നതുമതാണ്; സ്വാതന്ത്ര്യം അല്ലങ്കില്‍ മരണം.

ഫാഷിസത്തിന്റെ ഘടനയെ കുറിച്ചദ്ദേഹം പറയുന്നത് നോക്കൂ: ‘പഴുതാര എന്ന് പറയുന്ന ഒരു ജീവിയുണ്ട്, ഏറനാട്ടുകാര്‍ ഇതിനെ കല്‍ക്കുഞ്ഞന്‍ എന്നു വിളിക്കുന്നു, ഇവിടെ അതിന് ഒരു വിരലിന്റെ വലിപ്പമേ ഏകദേശം കാണൂ; പക്ഷേ ഞങ്ങളുടെ നാട്ടിലതിന് ഏകദേശം ഒരു ചാണ്‍ വലിപ്പമുണ്ടാകും. രണ്ടും വരുത്തിവെക്കുക തുല്യ അപകടങ്ങളായിരിക്കും. ഭൂമിശാസ്ത്രത്തിനും തങ്ങള്‍ക്ക് വളരാനുള്ള കാലാവസ്ഥക്കുമനുസരിച്ച് ഇവയുടെയൊക്കെ ഘടനയില്‍ മാറ്റമുണ്ടാവുമായിരിക്കും. ഇതുപോലെ തന്നെയാണ് ഫാഷിസവും. ആത്യന്തികമായി ഫാഷിസം അതിന്റെ ജോലി അവസരം ലഭിക്കുമ്പോള്‍ ചെയ്യുമെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം.

വൈവിധ്യമാണ് ഇന്ത്യയുടെ പുരോഗതിയുടെ നിദാനം. ദൈവ വിശ്വാസിയായ മഹാത്മാഗാന്ധിക്ക്, നിശീശ്വരവാദിയായ നെഹ്‌റുവിനെ സ്വന്തം പുത്രനേ പോലെ വാല്‍സല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നതിന് സാധിച്ചത് ഈ വൈവിധ്യത്താലാണ്. ഹിറ്റ്‌ലറുടെ മിമിക്രിയെടുക്കുന്നവരെ ഭയപ്പെടുന്നവനല്ല ഞാന്‍, നിങ്ങളും ഭയപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. അഹങ്കാരികളോടൊക്കെ ചരിത്രം കണക്ക് ചോദിച്ചിട്ടുണ്ട്. ഹിറ്റ്‌ലര്‍ക്ക് അവസാനം ‘അണ്ടര്‍ ഗ്രൗണ്ടില്‍’ കാമുകിയോടൊന്നിച്ചിരുന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ ആ ചരിത്രത്തിന്റെ പൊരുള്‍ പഠിക്കാന്‍ നാം തയ്യാറാകണം. ഫാഷിസ്റ്റുകള്‍ക്ക് ഒരുപക്ഷേ ശരീരത്തെ വെടിവെച്ചിടാനായേക്കാം. പക്ഷേ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഉതിര്‍ന്നുവീണ വാക്കുകളേയും അക്ഷരങ്ങളേയും കൊന്നൊടുക്കാനാവില്ല.

നിങ്ങളെന്തിന് ജയിലുകളെ ഭയപ്പെടണം? ചിദംബരം എന്തിന് ജയിലിനെ ഭയക്കണം. നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി സംസാരിച്ചതിന്റെ പേരില്‍ മഹാത്മജിയും നെഹ്‌റുവും ജയിലില്‍ കയറിയെങ്കില്‍ പിന്നെ നാമെന്തിന് അവയെ ഭയക്കണം. യുവത ഇന്ന് എന്തിനേയാണ് ഭയക്കേണ്ടത്? ഒരു പ്രത്യയ ശാസ്ത്രവുമില്ലാതെ നിര്‍ജീവമായിരിക്കുന്നതാണ് വലിയ ഭയം. നിങ്ങള്‍ മാക്‌സിസത്തേയും ഗാന്ധിയനിസത്തേയുത്തേയുമൊക്കെ അവഗണിച്ച് കടന്നുപോകുന്നതാണ് പ്രശ്‌നം. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഫാഷിസത്തിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാനാവും. പക്ഷേ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ആത്മവിചാരണ നടത്തണം.

രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹത്തോട് സംസാരിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യമിതാണ് ‘താങ്കള്‍ അമേഠിയില്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്, പക്ഷേ ഒരൊറ്റ വോട്ടും ലഭിക്കാതെയല്ല താങ്കളവിടെ പരാജയപ്പെട്ടത്. അങ്ങയെ വോട്ടിലൂടെ പിന്തുണച്ച പൗരന്‍മാരെ അണിനിരത്തി പാര്‍ലമെന്റിന് പുറത്ത് പോരാടണം’.

ഫാഷിസ്റ്റുകളുടെ മനോഘടന വളരെ വിചിത്രമാണ്. റിപ്പറെന്ന കൊടും ക്രിമിനലിന്റെ വിചിത്ര മനോഘടനയെകുറിച്ച് നാം വായിച്ചതാണ്. നിരപരാധികളായ എത്രയോ ജീവനുകളെ അയാള്‍ തല്ലിക്കെടുത്തി; തല്ലിക്കൊല്ലുമ്പോള്‍ അയാള്‍ക്ക് സ്ഖലന സുഖം ലഭിച്ചിരുന്നുവത്രേ, പലപ്പോഴും ചരിത്രത്തിലെ ഏകാധിപതികളേയും ഫാഷിസ്റ്റുകളേയുമൊക്കെ പരിശോധിച്ചാല്‍ ഇതുപോലെ വിചിത്ര മനോഘടനയുള്ളവരെ കാണാനാവും. വെജിറ്റേറിയനായ ഹിറ്റ്‌ലറും ഇതേ മനോഘടനയുള്ള ആളായിരുന്നു. എന്നോട് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു എന്താണ് താങ്കള്‍ സംഘ്പരിവാരത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടാത്തത്.

അതിന് ഞാന്‍ മറുപടി പറഞ്ഞതിങ്ങനെയാണ്; തെരുവുകളെയാണ് സംഘ്പരിവാറിനെതിരെ സംസാരിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്ന് പത്തായി പത്ത് നൂറായി ഒരു മഹാജനസാഗരം വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ അണിനിരക്കുകതന്നെ ചെയ്യും. മതങ്ങള്‍ക്കിടയിലും വംശീയതയുടേയും വൈജാത്യങ്ങളുടേയും പേരില്‍ കയറിക്കൂടിയ ഹിംസാത്മക രീതികളെയും ഫാഷിസത്തിന്റെ അനുകരണങ്ങളേയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇറാനിലും മറ്റുമുള്ള ശിയാ സുന്നി സംഘര്‍ഷങ്ങളൊക്കെ ഈ തലത്തിലുള്ളതാണ്. ചെഗ്വേരയെ എനിക്കിഷ്ടമാണ്, പക്ഷേ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ലെനിനെ പോലുള്ളവരുടെ ഫാഷിസ്റ്റ് ചെയ്തികളെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സത്യത്തോടുള്ള മുഖം തിരിക്കലാവും.

ഇന്ത്യയുടെ മതേതര ശരീരത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പതിയിരുന്നാണ് സംഘ്പരിവാര്‍ രോഗാണുക്കള്‍ ഇപ്പോള്‍ മതേതര ഇന്ത്യന്‍ ശരീരത്തെ ആക്രമിക്കുന്നത്. നമ്മുടെ ശരീരത്തില്‍ രോഗാണു പതിയിരിക്കും, ശരീരം ദുര്‍ബലമായെന്ന് കരുതുമ്പോള്‍ അവ തല പൊക്കും. ഇന്ത്യയെന്ന മതേതര ശരീരം ദുര്‍ബലപ്പെട്ടപ്പോഴാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. രഥയാത്രയിലൂടെയും കര്‍സേവയിലൂടെയും രാജ്യത്തെ മനസ്സുകളെ ദ്രുവീകരിക്കാന്‍ അതിന്റെയാളുകള്‍ക്കായി. ഇനി നാം ചെയ്യേണ്ടത് ഇവക്കെതിരെ സധൈര്യം ശബ്ദിക്കുകയും പോരാടുകയുമാണ് വേണ്ടത്.തെരുവുകളില്‍നിന്ന് തന്നെയാണ് യുവാക്കളിലൂടെ ഈ ചിന്ത കത്തിപ്പടര്‍ന്ന് മതേതര സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിദാനമാവേണ്ടത്. പൊതുജനം നിര്‍ഭയത്വത്തോട്കൂടി ഫാഷിസത്വത്തിനെതിരെ തെരുവിലിറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

]]>
https://www.chandrikadaily.com/article-about-facism.html/feed 0
ബംഗ്ലാദേശില്‍ എഴുത്തുകാരനെ വെടിവെച്ചു കൊന്നു https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html#respond Tue, 12 Jun 2018 12:21:59 +0000 http://www.chandrikadaily.com/?p=89676 ധാക്ക: സെന്ററല്‍ ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന്‍ ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചു(60)വിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സെകുലര്‍ നേതാവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായ ബച്ചുവിനെ ഇസ്‌ലാമിസ്റ്റ് തീവ്രവാദികള്‍ നേരത്തെ ലക്ഷ്യം വച്ചിരുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ തീവ്ര വാദികളുടെ ആക്രമണത്താല്‍ ബ്ലോഗറുകളും ആക്ടിവിസ്റ്റുകളും നേരത്തെയും കൊല്ലപ്പെട്ടിട്ടുണ്ട്.

കവി കൂടിയായ ബച്ചു ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്നു. സുഹൃത്തുക്കളെ കണാനായെ അടുത്ത ഒരു ഫാര്‍മസിയില്‍ പോയതായിരുന്നു ബച്ചു. അഞ്ചു ബൈക്കുകളിലായി എത്തിയ അക്രമികള്‍ ഫാര്‍മസിക്ക് പുറത്ത് ക്രൂഡ് ബോംബ് സ്‌ഫോടനമുണ്ടാക്കി ഭീകരത സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബച്ചുവിനെ കടയില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും, സംഭവത്തെ വിശദീകരിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/bangladeshi-secular-writer-and-publisher-shahzahan-bachchu-shot-dead-in-munshiganj-district.html/feed 0
ഷുഹൈബ് വധം: കൊലപാതക പ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണമെന്ന് സാഹിത്യ- സാംസ്‌കാരിക നായകര്‍ https://www.chandrikadaily.com/shuhaib-murder-activists-responding.html https://www.chandrikadaily.com/shuhaib-murder-activists-responding.html#respond Wed, 21 Feb 2018 16:06:32 +0000 http://www.chandrikadaily.com/?p=71159 തിരുവനന്തപുരം: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണെന്ന് സാഹിത്യ- സാംസ്‌കാരിക നായകര്‍. കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണമെന്നും 30 പേര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശബ്ദരാക്കുകയും ചെയ്യുന്നു.
നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കൈകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേക്കും ഈ പ്രതികാരസംസ്‌കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സച്ചിദാനന്ദന്‍, കെ.ജി ശങ്കരപിള്ള, ബി. രാജീവന്‍, സക്കറിയ, ഇ.വി രാമകൃഷ്ണന്‍, എം.എം സോമശേഖരന്‍, സാവിത്രി രാജീവന്‍, ഗീത, ഇ. സന്തോഷ്‌കുമാര്‍, പ്രമോദ് രാമന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, റഫീഖ് അഹമ്മദ്, വി. വിജയകുമാര്‍, എസ്. ഹരീഷ്, അനിത തമ്പി, ഗിരിജ പാതേക്ക, ടി.ഡി രാമകൃഷ്ണന്‍, എ.കെ രാമകൃഷ്ണന്‍, പി.പി രാമചന്ദ്രന്‍, അംബികാസുതന്‍ മാങ്ങാട്, ശിവദാസ് പുറമേരി, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.പി രാമനുണ്ണി, വി.കെ പ്രഭാകരന്‍, പി.കെ നാണു, മാങ്ങാട് രത്‌നാകരന്‍, കെ. രാമചന്ദ്രന്‍, മനോജ് കാന, പി.ജെ ബേബി എന്നിവരാണ് സംയുക്തപ്രസ്താവനയിറക്കിയത്.

]]>
https://www.chandrikadaily.com/shuhaib-murder-activists-responding.html/feed 0