yamuna – Chandrika Daily https://www.chandrikadaily.com Thu, 07 Nov 2024 01:55:26 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg yamuna – Chandrika Daily https://www.chandrikadaily.com 32 32 യമുന നദിയിലെ വിഷപ്പതയില്‍ തലകഴുകി സ്ത്രീ; വ്യാപക വിമര്‍ശനം https://www.chandrikadaily.com/woman-washes-her-head-in-poisoned-river-yamuna-widespread-criticism.html https://www.chandrikadaily.com/woman-washes-her-head-in-poisoned-river-yamuna-widespread-criticism.html#respond Thu, 07 Nov 2024 01:55:26 +0000 https://www.chandrikadaily.com/?p=316539 മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ആളുകള്‍ യമുനാ നദിയിലിറങ്ങുന്ന സാഹചര്യമാണുള്ളത്. ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതിനിടെ യമുനയിലെ വിഷപ്പതയില്‍ തലകഴുകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് സ്ത്രീയെയും മുന്നറിയിപ്പ് മറികടന്ന് നദിയിലിറങ്ങിയവരേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ യുമനദിയില്‍ ഇറങ്ങരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.

 

]]>
https://www.chandrikadaily.com/woman-washes-her-head-in-poisoned-river-yamuna-widespread-criticism.html/feed 0
യമുനാ നദിയിലെ ഡോള്‍ഫിനെ വലയിട്ട് പിടിച്ചു; കറിവച്ചു കഴിച്ച 4 ത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ് https://www.chandrikadaily.com/a-dolphin-was-caught-in-a-net-in-the-river-yamuna-case-against-4-workers-who-ate-curry.html https://www.chandrikadaily.com/a-dolphin-was-caught-in-a-net-in-the-river-yamuna-case-against-4-workers-who-ate-curry.html#respond Tue, 25 Jul 2023 06:41:38 +0000 https://www.chandrikadaily.com/?p=266273 യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മല്‍സ്യബന്ധനത്തിനിടെ ലഭിച്ച ഡോള്‍ഫിനെ തോളിലേറ്റി ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും പാചകം ചെയ്ത് കഴിക്കുകയുമായിരുന്നു.

വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പിന്നാലെ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയതായി ചെയില്‍ ഫോറസ്റ്റ് റേഞ്ചര്‍ രവീന്ദ്രകുമാര്‍ പറഞ്ഞു.

റേഞ്ചറുടെ പരാതിയെ തുടര്‍ന്ന് രഞ്ജിത് കുമാര്‍, സഞ്ജയ്, ദീവന്‍, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്എച്ച്ഒ അറിയിച്ചു.

 

]]>
https://www.chandrikadaily.com/a-dolphin-was-caught-in-a-net-in-the-river-yamuna-case-against-4-workers-who-ate-curry.html/feed 0
യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയില്‍, ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി https://www.chandrikadaily.com/the-water-level-of-the-yamuna-river-is-again-dangerous-and-people-have-started-to-be-evacuated.html https://www.chandrikadaily.com/the-water-level-of-the-yamuna-river-is-again-dangerous-and-people-have-started-to-be-evacuated.html#respond Mon, 24 Jul 2023 04:26:12 +0000 https://www.chandrikadaily.com/?p=266056 ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. 205.33 മീറ്ററാണ് അപകടസൂചന.രാവിലെ ഏഴു മണിയിലെ കണക്ക് പ്രകാരം 206.66 മീറ്ററാണ് യമുന നദിയിലെ നിലവിലെ ജലനിരപ്പ്.ഞായറാഴ്ച രാവിലെ 205.75 മീറ്ററാണ് ഡല്‍ഹി റെയില്‍വേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വൈകീട്ട് നാലു മണിയോടെ 206.31 മീറ്ററിലെത്തി. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷന്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റവന്യൂമന്ത്രി അതിഷി വ്യക്തമാക്കി. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ ഹിന്റോണ്‍ നദിയിലും ജലനിരപ്പ് ഉയരുകയാണ്. ഗാസിയാബാദില്‍നിന്ന് ആയിരത്തിലേറെ ആളുകളെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 48 മണിക്കൂറിനിടെ ഹിന്റോണ്‍ നദിയിലെ ജലത്തിന്റെ അളവ് 10,575 ക്യുസെക്‌സായി.

]]>
https://www.chandrikadaily.com/the-water-level-of-the-yamuna-river-is-again-dangerous-and-people-have-started-to-be-evacuated.html/feed 0
പതിനെട്ട് സ്വര്‍ണം, ഒന്നാംറാങ്ക്; യമുനക്കു പകരം യമുന മാത്രമെന്ന് യൂണിവേഴ്‌സിറ്റിയുടെ സാക്ഷ്യം https://www.chandrikadaily.com/yamuna-law-study-bengaluru.html https://www.chandrikadaily.com/yamuna-law-study-bengaluru.html#respond Tue, 29 Sep 2020 06:10:23 +0000 https://www.chandrikadaily.com/?p=157285 കൊച്ചി : ബംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് എറണാകുളത്തെ യമുന മേനോനെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. ബിഎ എല്‍എല്‍ബി കോഴ്‌സില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കി. ഒപ്പം 18 സ്വര്‍ണമെഡലുകളും. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും നേട്ടം ഒരുമിച്ച് നേടിയ വിദ്യാര്‍ഥി വേറെയില്ലെന്ന് അവര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

എറണാകുളം ഉദയംപേരൂരില്‍ താമസിക്കുന്ന എളങ്കുന്നപ്പുഴ തച്ചപ്പിള്ളില്‍ മോഹന്‍കുമാറിന്റെയും ഉഷയുടെയും മകള്‍ യമുന മേനോന്‍ നിയമപഠനത്തിലെത്തിയതിനു പിന്നില്‍ ഒരു സംഭവമുണ്ട്. എന്‍ജിനീയറിങ്ങിലെ സീറ്റുപേക്ഷിച്ചാണ് യമുന നിയമം തിരഞ്ഞെടുത്തത്.

അയല്‍വാസിയായ ഒരു സീനിയര്‍ അഭിഭാഷകനെ പുസ്തകരചനയില്‍ സഹായിക്കാന്‍ അവസരം കിട്ടിയതോടെയാണ് യമുനയില്‍ നിയമ പഠനം എന്ന താല്‍പര്യം ജനിച്ചത്. പുസ്തകരചനയിലുടനീളം കണ്ട കോടതിക്കഥകളില്‍ ത്രില്ലടിച്ച് നിയമം പഠിക്കാന്‍ തീരുമാനിച്ചു.

ആദ്യ ശ്രമത്തില്‍ പ്രവേശനം ലഭിച്ചില്ല. എങ്കിലും വളരെ ക്ഷമയോടെ ഒരു വര്‍ഷമിരുന്ന് പഠിച്ചു. വേറെ കോഴ്‌സുകള്‍ക്കൊന്നും പോയില്ല. പിന്നീട് പ്രവേശന പരീക്ഷയായ ക്ലാറ്റില്‍ 28ാം റാങ്ക് ലഭിച്ചു. 2015ല്‍ ബെംഗളൂരുവില്‍ ചേര്‍ന്നു. പഠന കാലയളവില്‍ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലുള്‍പ്പെടെ സജീവം. ലണ്ടനിലും സിങ്കപ്പൂരിലുമെല്ലാം നടന്ന മൂട്ട് കോര്‍ട്ട് മത്സരങ്ങളില്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധാനം ചെയ്തു. നേപ്പാളിലേക്കുള്ള യുവ പ്രതിനിധി സംഘത്തിലും അംഗമായി. പങ്കെടുക്കാനായി.

കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചെങ്കിലും തുടര്‍പഠനമാണ് ലക്ഷ്യം. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ എല്‍.എല്‍.എം. ചെയ്യാനൊരുങ്ങുകയാണ്.

അടുത്ത മാസം ക്ലാസ് തുടങ്ങും. പഠനശേഷം യു.എന്‍. പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.

എട്ടാം ക്ലാസ് വരെ തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാലയത്തിലാണ് യമുന പഠിച്ചത്. ഒന്‍പതു മുതല്‍ 12 വരെ എരൂര്‍ ഭവന്‍സിലും. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയും ഹെഡ് ഗേളുമായിരുന്നു. ഓണ്‍ലൈനിലൂടെ കഴിഞ്ഞ ദിവസമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനം.

]]>
https://www.chandrikadaily.com/yamuna-law-study-bengaluru.html/feed 0
യമുന കരകവിഞ്ഞു; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം https://www.chandrikadaily.com/due-to-raised-water-level-of-yamuna-river.html https://www.chandrikadaily.com/due-to-raised-water-level-of-yamuna-river.html#respond Tue, 20 Aug 2019 05:09:02 +0000 http://www.chandrikadaily.com/?p=136536 ന്യൂഡല്‍ഹി: യമുനാ നദിയില്‍ ജലനിരപ്പുയരുന്നതിനാല്‍ ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നദിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
തീരത്തു താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ ആരംഭിച്ചു. ഹരിയാനയിലെ ഹാത്‌നി കുണ്ഡ് ബാരേജില്‍ നിന്നു 8.28 ലക്ഷം ക്യൂസെക്‌സ് ജലം. വെള്ളമാണു യമുനയിലേക്കു തുറന്നുവിട്ടത്. ഇതോടെയാണു നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നത്. യമുനയോടു ചേര്‍ന്നു പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറിയതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് യമുന നഗര്‍ അധികൃതര്‍ നടപടി തുടങ്ങിയത്. നദീതീരത്തു കൃഷി നടത്തുന്നവരാണ് ഇത്തരം കുടുംബങ്ങളില്‍ ഏറെയും. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഇടവിട്ടു നല്ല മഴ കിട്ടിയിരുന്നു. യമുനയിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും പ്രളയം ഉണ്ടായാല്‍പോലും നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യമുനയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നതോടെ ഓള്‍ഡ് യമുന പാലത്തിനു മുകളിലുള്ള ഗതാഗതം കുറച്ചുദിവസത്തേക്കു നിര്‍ത്തിവച്ചിരുന്നു.

ഹാത്‌നി കുണ്ഡില്‍ നിന്നു കൂടുതല്‍ വെള്ളമെത്തിയാല്‍ ജലനിരപ്പ് വീണ്ടുമുയരുമെന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. അതേസമയം യമുനാ നദിയില്‍ മണല്‍ഖനനം വ്യാപകമാണെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി ജല ബോര്‍ഡ് ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്‍ജിടി) സമീപിച്ചു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനു സമിതിയെ നിയോഗിക്കാന്‍ എന്‍ജിടി നിര്‍ദേശിച്ചു. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നദിയില്‍ പലയിടത്തും തടയണകള്‍ നിര്‍മിച്ചു മണല്‍ ഖനനം നടത്തുന്നതായാണു ജലബോര്‍ഡ് പരാതിയില്‍ ആരോപിച്ചത്. നദിയുടെ സ്വാഭാവികമായ ഒഴുക്കിനെ ഇതു തടസ്സപ്പെടുത്തുന്നതായും ജലബോര്‍ഡ് പരാതിപ്പെട്ടു.

]]>
https://www.chandrikadaily.com/due-to-raised-water-level-of-yamuna-river.html/feed 0