പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ നടക്കവേയാണ് 6 മാസത്തേക്ക് സമരം നിരോധിച്ചുകൊണ്ട് യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. അഡീഷണല് ചീഫ് സെക്രട്ടറി കര്‍മ്മിഷ് ഡോ.ദേവേഷ് ചതുര്‍വേദിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
എസ്മ (എസ്സന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട്) നിയമം നിലവില് വന്നതിന് ശേഷവും ഏതെങ്കിലും ജീവനക്കാരന് പണിമുടക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താല് നിയമലംഘനം ആരോപിച്ച് സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും വിജ്ഞാപനത്തില് പറയുന്നു.
2023ലും യു.പി സര്‍ക്കാര്‍ 6 മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തെ നേരിടാനായിരുന്നു ഇത്. എം.എസ്.പി(മിനിമം താങ്ങുവില)ക്ക് നിയമപരമായ ഉറപ്പ് നല്‍കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള് ഉന്നയിച്ചുകൊണ്ടാണ് നിലവില്‍ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം തുടങ്ങിയിരിക്കുന്നത്.
ഫെബ്രുവരി 13ന് കര്‍ഷക സംഘടനകള്‍ ദല്‍ഹി ചലോ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല് പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. ഇതിനുമുമ്പ് കേന്ദ്രസര്‍ക്കാരിന്റെ 3 കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ടും വലിയ കര്‍ഷക പ്രക്ഷോഭം നടന്നിരുന്നു.
2020 നവംബര് 26ന് ആരംഭിച്ച കര്‍ഷകപ്രക്ഷോഭത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില് നിന്നുള്ള കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തിയില്‍ ഒത്തുചേര്‍ന്നിരുന്നു.
]]>
സനാതനം യഥാര്‍ത്ഥത്തില്‍ ഒന്നുമല്ല. സനാതനമുണ്ടെങ്കില് അവിടെ മതമുണ്ട്. സനാതനത്തിന്റെ പേരില് നമ്മളെ കബളിപ്പിച്ച് അവര് വോട്ട് നേടുകയാണ്. ഇനി അവര്‍ക്കത് സാധിക്കില്ല.
എല്ലാവരും സനാതനികളാണെങ്കില്, പിന്നെ എന്താണ് ചിലര്‍ക്ക് മാത്രം ആനൂുകൂല്യങ്ങള് ലഭിക്കുന്നതും ചിലര്‍ക്ക് ലഭിക്കാത്തതും? എല്ലാവരും സനാതനികളാണെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? സനാതനവും ജാതിയുമെല്ലാം ഒന്നുതന്നെയാണ്’- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗോരഖ്‌നാഥ് ക്ഷേത്രത്തില് വെച്ച് നടന്ന ചടങ്ങില്‍ സനാതനധര്‍മം മനുഷ്യത്വത്തിന്റെ മതമാണെന്നും അതിന് എതിരെയുള്ള അതിക്രമങ്ങള് അംഗീകരിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. സനാതനം മാത്രമാണ് മതം. ബാക്കിയുള്ളതെല്ലാം ആരാധനരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
]]>
യോഗിയെ വിവാഹം കഴിച്ചാല്‍ ഷെര്‍ലിന് കുടുംബപ്പേര് മാറ്റേണ്ടതില്ലെന്നുമായിരുന്നു ശ്യാമിന്റെ ട്വീറ്റ്. തനിക്കെതിരെ കേസെടുത്ത കാര്യം യുട്യൂബര് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘എന്റെ ഈ ട്വീറ്റില് യുപി പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആറില് പറയുന്നു. ആളുകള് രോഷാകുലരാണ്. ക്രമസമാധാനം തകര്‍ന്നേക്കാം. ഇത് വിശ്വസിച്ച് യു.പി പൊലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തു. പക്ഷെ എന്റെ ട്വീറ്റ് ആകെ 1 ലക്ഷം ആളുകള് മാത്രമാണ് കണ്ടത്” തന്റെ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന് ഷോട്ട് പങ്കുവച്ചുകൊണ്ട് ശ്യാം കുറിച്ചു.
”എങ്ങനെയാണ് 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെട്ടത്, രണ്ടാമതായി, ഒരു സ്ത്രീക്ക് അനുയോജ്യനായ വരനെ നിര്‍ദേശിച്ചതിന് മാത്രം ഈ രാജ്യത്ത് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് കഴിയുമോ? ബി.ജെ.പി നേതാക്കള് സോണിയാ ഗാന്ധിയോടും ഡിംപിള് യാദവിനോടും ചെയ്തത് പോലെ ഒരു സ്ത്രീയെയും ഞാന് അപമാനിച്ചിട്ടില്ല. ബി.ജെ.പി നേതാക്കള് പ്രതിപക്ഷത്തോട് ചെയ്യുന്നതുപോലെ മുഖ്യമന്ത്രിയെ ഞാന് അധിക്ഷേപിച്ചിട്ടില്ല. സര്‍ക്കാരിന്റെ വിദ്വേഷകരമായ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് യുട്യൂബില്‍ ഞാന് വീഡിയോകള്‍ നിര്‍മ്മിക്കുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണോ ഇത്തരമൊരു വ്യാജ എഫ്ഐആര് രജിസ്റ്റര് ചെയ്തത്? ശ്യാം ചോദിച്ചു.
यूपी पुलिस ने मेरे इस ट्वीट पर FIR दर्ज की है। FIR में लिखा है कि इस ट्वीट से UP के 25 करोड़ लोगों की भावनाएँ आहत हुईं हैं। लोग ग़ुस्से में हैं। क़ानून व्यवस्था ख़राब हो सकती है। इसपर विश्वास करते हुए UP पुलिस ने FIR दर्ज भी कर ली। पर मेरी समझ में ये नहीं आ रहा कि मेरे इस ट्वीट… pic.twitter.com/h4LFsV2ljZ
— Shyam Meera Singh (@ShyamMeeraSingh) August 8, 2023
”സനാതന്‍ സന്‍സ്ത, ആര്‍എസ്എസ്, നരേന്ദ്ര മോദി, അദാനി, അമിത് ഷാ എന്നിവരുടെ തെറ്റുകളെക്കുറിച്ച് ഞാന് ഇതുവരെ പരസ്യമായി വീഡിയോ ചെയ്തിട്ടുണ്ട്. എന്നാല് ഇത്തരം വ്യാജ എഫ്ഐആറുകള് ഉണ്ടാക്കി സാധാരണക്കാരില് ഭയം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴെല്ലാം അത് ഉണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെ ജോലിയില് ഇപ്പോഴും ഒരു പോരായ്മയുണ്ട്. അവര് എനിക്കെതിരെ കള്ളക്കേസുകള് ഫയല് ചെയ്യുന്നത് തുടരുന്നിടത്തോളം എന്റെ ജോലിയില് ഞാന് തൃപ്തനാകില്ല. ഈ എഫ്ഐആര് എന്റെ ആത്മധൈര്യം കൂട്ടും” യുട്യൂബര് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശ്യാം മീര സിങ്ങിനെ യുപി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
]]>
ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നാടിന്റെ വികസനവും പൊതുപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ജനപ്രതിനിധികള് അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപ്പില് യോഗിയെ അപമാനിക്കുന്ന തരത്തില് പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ് പ്ലാറ്റ്‌ഫോം (ട്വിറ്റര്) വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്. ഐടി നിയമപ്രകാരവും ക്രിമിനല് നിയമപ്രകാരവും കേസ് എടുക്കുകയായിരുന്നു.
]]>ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റണമെന്നത് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുകയായിരുന്നു .നേരത്തെ, ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നല്‍കിയിരുന്നു. മെട്രോ സ്റ്റേഷന് താജ് ഈസ്റ്റ് ഗേറ്റ് മുതല് മങ്കമേശ്വര് മന്ദിര് സ്റ്റേഷന് വരെ 6 കിലോമീറ്ററിനുള്ളില് 3 എലവേറ്റഡ് സ്റ്റേഷനുകളുണ്ട്.
]]>
]]>
മതപരമായ ചടങ്ങുകളും ആഘോഷങ്ങളും അതാത് ഇടങ്ങളില് മാത്രമേ നടത്താവൂ എന്ന് ഉത്തരവില് പറയുന്നു. കൃത്യമായ അനുമതിയില്ലാതെ മതപരമായ ചടങ്ങുകളോ മറ്റെന്തെങ്കിലും ചടങ്ങുകളോ നടത്തരുത്. പരമ്പരാഗതമായി നടന്നുവരുന്ന ചടങ്ങുകള്‍ക്കേ അനുമതി നല്‍കൂ എന്നും ഉത്തരവില് സൂചിപ്പിക്കുന്നു. ഈ മാസം 22നാണ് ത്രിതീയ. പെരുന്നാള് അന്ന് തന്നെ ആഘോഷിക്കാനാണ് സാധ്യത.
]]>കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ഉമേഷ് പാല് കൊലപാതകക്കേസില് ജയിലിലായ മുന് എംപികൂടിയായ അതിഖ് അഹമ്മദിന്റെ മകന് അസദ് അഹമ്മദ് ഏറ്റുമുട്ടലിനിടെ വെടിയേറ്റുമരിച്ചത്. യുപി പൊലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അസദ് മരിച്ചത്.
1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ല് പരം ഷെല്‍ കമ്പനികളില്‍ക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. അതിഖ് അഹമ്മദിന്റെ ഗുണ്ടാ സാമ്രാജ്യം മാത്രമല്ല സാമ്പത്തിക സാമ്രാജ്യവും 50 ദിവസങ്ങള്‍ക്കൊണ്ട് യുപി ഭരണകൂടം തകര്‍ത്തത്. സഹോദരന്‍ അഷ്‌റഫ് അഹമ്മദും അതിഖിന്റെ രണ്ട് ആണ്‍മക്കളും ജയിലില്‍ തുടരും. മൂന്നാമത്തെ മകനാണ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട അസദ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കള്‍ ജുവൈനല്‍ ഹോമിലും. അതിഖിന്റെ ഭാര്യ ഷെയ്‌സത പര്‍വീണ്‍ ഒളിവിലാണ്. ബന്ധപ്പെട്ട ഉദ്ദോഗസ്ഥന് വെളിപ്പെടുത്തി.
]]>ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യന് മിഷനറിമാരെ അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊറിയന് സ്വദേശി ആന്‍മോള്‍ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാര് എന്നിവരാണ് ആന്‍മോളിന് പുറമെ അറസ്റ്റിലായവര്. ഇവര് പ്രയാഗ് രാജ് സ്വദേശികളാണ്.
മിഷനറി സംഘം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരില് നിന്ന് അനിത ശര്‍മ്മ എന്ന സ്ത്രീ പരാതി നല്‍കിയെന്ന് യുപി പോലീസ് വ്യക്തമാക്കി. മിഷനറി പ്രവര്‍ത്തകര്‍ ഭക്ഷ്യ വസ്തുക്കളും പണവും നല്‍കിയാണ് മത പരിവര്‍ത്തനം നടത്തുന്നതെന്നും പൊലീസ് ആരോപിച്ചു. വിവാദ മത പരിവര്‍ത്തന നിരോധന നിയമം 2020 ലെ സെക്ഷന് 295 പ്രകാരമാണ് കേസ്.
]]>