zidan – Chandrika Daily https://www.chandrikadaily.com Fri, 03 Nov 2017 19:02:09 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg zidan – Chandrika Daily https://www.chandrikadaily.com 32 32 പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ https://www.chandrikadaily.com/real-madrid-want-tottenham-boss-replace-zinedine-zidane.html https://www.chandrikadaily.com/real-madrid-want-tottenham-boss-replace-zinedine-zidane.html#respond Fri, 03 Nov 2017 19:02:09 +0000 http://www.chandrikadaily.com/?p=51768 ലണ്ടന്‍: പരാജയങ്ങളുടെ പാപഭാരം സൈനുദ്ദീന്‍ സിദാന്റെ ചുമലില്‍ തന്നെ… സ്പാനിഷ് ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും പരാജയമുഖത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡ് വളരെ പെട്ടെന്ന് ശനിയകറ്റാത്ത പക്ഷം അടുത്ത സീസണില്‍ പരിശീലക സ്ഥാനത്ത് സിദാനുണ്ടാവില്ലെന്ന് സൂചനകള്‍. പോയ സീസണില്‍ കിരീടങ്ങള്‍ പലതും ക്ലബിന് സമ്മാനിച്ച പരിശീലകനോട് ദയയില്ലാത്ത സമീപനമാണ് ഇപ്പോള്‍ തന്നെ ഫ്‌ളോറന്റീനോ പെരസ് പ്രസിഡണ്ടായുള്ള റയല്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ 3-1ന് തോല്‍പ്പിച്ച ടോട്ടനത്തിന്റെ പരിശീലകന്‍ മൗറീസിയോ പോച്ചറ്റീനോയെ ബെര്‍ണബുവിലെത്തിക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായാണ് ലണ്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

റയല്‍-ടോട്ടനം മല്‍സരം കാണാന്‍ വെംബ്ലിയില്‍ ഫ്‌ളറോന്റീനോ പെരസ് ഉള്‍പ്പെടുന്ന റയല്‍ മാനേജ്‌മെന്റ് തലത്തിലെ ഉന്നതര്‍ എത്തിയിരുന്നു. സിദാന് ടീമിനെ രക്ഷിക്കാന്‍ കഴിയാത്തപക്ഷം പുതിയ സീസണില്‍ മൗറീസിയോയെ ടോട്ടനത്തില്‍ നിന്നും റയലിലെത്തിക്കാനാണ് ശ്രമം. മൗറീസിയോക്ക് ഇതില്‍ താല്‍പ്പര്യമുണ്ട്. കൂടാതെ ഇപ്പോള്‍ ടോട്ടനത്തിന്റെ ശക്തികളായ ഹാരി കെയിന്‍, ദാലെ അലി എന്നിവരെയും റയലില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരത്തിലൊരു നീക്കത്തിന് റയല്‍ സ്ഥീരീകരണം നല്‍കുന്നില്ല.

മൗറീസിയോയും ഫ്‌ളോറന്റീനോ പെരസും തമ്മില്‍ അടുത്ത വ്യക്തിബന്ധമുണ്ട്. ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് ശേഷം അദ്ദേഹം ടോട്ടനം ഡ്രസ്സിംഗ് റൂമിലെത്തി മൗറീസിയോയെ കണ്ടിരുന്നു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ പെരസുമായി തനിക്ക് മികച്ച വ്യക്തിബന്ധമാണുളളതെന്നും റയല്‍ മാഡ്രിഡ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബാണെന്നും മൗറീസിയോ പറഞ്ഞിരുന്നു.

പരിശീലകന്‍ എന്ന നിലയില്‍ സിദാന്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിട്ടും ടീമിന്റെ തോല്‍വികള്‍ക്ക് വ്യക്തമായ ഉത്തരം അദ്ദേഹത്തിനുണ്ട്. പക്ഷേ എല്ലാം പരസ്യമാക്കാന്‍ താല്‍പ്പര്യമില്ല. പെരസുമായുളള സംഭാഷണത്തില്‍ തന്റെ നീരസം സിദാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പരിശീലകന്‍ എന്ന നിലയില്‍ പൂതിയ സീസണിലേക്ക് താന്‍ നിര്‍ദ്ദേശിച്ച പല താരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ്് അനുകൂലമായല്ല പ്രതികരിച്ചത്. റൊണാള്‍ഡോയെ അമിതമായി ആശ്രയിക്കുന്നത് മൂലം അദ്ദേഹത്തിന്റെ ഫോം ടീമിനെ ബാധിക്കുന്നുണ്ട്. ലാലീഗയില്‍ ഇത് വരെ ഒരു ഗോള്‍ മാത്രമാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. ചാമ്പ്യന്‍സ് ലീഗിലും ആവേശകരമല്ല ചാമ്പ്യന്‍ താരത്തിന്റെ പ്രകടനം. ലാലീഗയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുളള ബാര്‍സിലോണയില്‍ നിന്നും എട്ട് പോയന്റ്് അകലെയാണ് റയല്‍. ചാമ്പ്യന്‍സ് ലീഗിലാവട്ടെ ഗ്രൂപ്പ് എച്ചില്‍ ടോട്ടനത്തിന് പിറകില്‍ രണ്ടാം സ്ഥാനത്തും. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരായ ടീമാണ് ഈ വിധം പിറകില്‍ നില്‍ക്കുന്നത്.

]]>
https://www.chandrikadaily.com/real-madrid-want-tottenham-boss-replace-zinedine-zidane.html/feed 0
സിസോ……………. ദി ഗ്രേറ്റ് https://www.chandrikadaily.com/zidanes-first-full-season-as-real-boss.html https://www.chandrikadaily.com/zidanes-first-full-season-as-real-boss.html#respond Thu, 18 May 2017 19:24:37 +0000 http://www.chandrikadaily.com/?p=29327 മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്‍. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്‌ബോളില്‍ അനിതരസാധാരണ നേട്ടക്കാരനായ പരിശീലകനായി മാറുകയാണ് സിസു. രണ്ട് കിരീടങ്ങളാണ് അദ്ദേഹത്തിന് തൊട്ട് മുന്നില്‍. സെല്‍റ്റക്കെതിരായ മല്‍സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിസു വ്യക്തമായി പറഞ്ഞത് ഞങ്ങള്‍ ചാമ്പ്യന്മാരായിട്ടില്ല, ആഘോഷത്തിന് സമയമായിട്ടില്ല എന്നാണ്. ഇന്നലെയും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു-ചാമ്പ്യന്മാരായിട്ടില്ല. അതിനാല്‍ വലിയ സന്തോഷത്തിന് നില്‍ക്കാതെ അദ്ദേഹം ക്ലബ് ആസ്ഥാനത്തേക്ക് പോയി. രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് സിസു താരങ്ങളോട് പറഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരിക്കുന്നത് വമ്പന്മാരായ പരിശീലകരാണ്. അനുഭവസമ്പത്തിന്റെയും കോച്ചിംഗ് ലൈസന്‍സിന്റെയും ബലത്തില്‍ ഹൗസേ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, കാര്‍ലോസ് ആഞ്ചലോട്ടി, പെപ് ഗുര്‍ഡിയോള തുടങ്ങിയവര്‍. സിദാന് ഇത്തരം ആഡംബരങ്ങളൊന്നുമില്ല. രാജ്യാന്തര ഫുട്‌ബോളറില്‍ നിന്നുമാണ് അദ്ദേഹം പരിശീലകനായത്. പക്ഷേ എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യുക എന്ന സിംപിള്‍ ബുദ്ധിയാണ് അദ്ദേഹം പ്രയോഗിക്കുന്നതും വിജയിപ്പിക്കുന്നതും. റയല്‍ മാഡ്രിഡ് എന്നാല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ലോക ഫുട്‌ബോളില്‍ വ്യക്തമായ മേല്‍വിലാസമുളളവര്‍. അവരെ ഒരു സംഘമാക്കി, ഈഗോ പ്രശ്‌നങ്ങള്‍ ഒഴിവാക്കി, എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കി, ആരെയും നോവിപ്പിക്കാതെയുളള ഫുട്‌ബോള്‍ ഡിപ്ലോമസി….
ജയത്തില്‍ മതിമറക്കുന്നില്ല അദ്ദേഹം. പരാജയത്തിലോ തിരിച്ചടിയിലോ കൂറ്റക്കാരെ കണ്ടെത്തുന്നുമില്ല. വ്യക്തമായ മല്‍സര പ്ലാന്‍-കളിക്കാരനായിരുന്നപ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കറായിരുന്നു സിദാനെങ്കില്‍ ഇപ്പോള്‍ അദ്ദേഹം പ്ലേ മേക്കിംഗ് കോച്ചാണ്. എല്ലാ താരങ്ങളുടെയും അഭിപ്രായം തേടുമ്പോള്‍ തന്നെ അമിതമായി പ്രതിരോധപാത പിന്തുടരുന്നില്ല. മുന്‍നിരയില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും അസുന്‍സിയോയും ഇസ്‌ക്കോയും റോഡ്രിഗസുമെല്ലാമുള്ളപ്പോള്‍ ഗോളുകള്‍ തന്നെയാണ് ടീമിന്റെ ശക്കതിയെന്ന് മനസ്സിലാക്കിയുള്ള മുന്നേറ്റം. ഇപ്പോഴും സിസു ചിരിക്കുന്നില്ല. തന്റെ ചിരി അദ്ദേഹം ഞായറിലേക്ക് മാറ്റിയിരിക്കുന്നു. അന്ന് മലാഗക്കെതിരെ സമനില മതി. പക്ഷേ ആ ലക്ഷ്യത്തിലേക്കല്ല കോച്ചിന്റെ നോട്ടമെന്ന് വ്യക്തം. പിന്നെ സിസു പൊട്ടിച്ചിരിക്കും-കാര്‍ഡിഫിലെ ജൂണ്‍ മൂന്നിലെ രാത്രി അനുകൂലമായാല്‍.

]]>
https://www.chandrikadaily.com/zidanes-first-full-season-as-real-boss.html/feed 0
ഹാപ്പി സിസു https://www.chandrikadaily.com/is-real-madrids-zinedine-zidane-a-great-manager-or-a-lucky-one.html https://www.chandrikadaily.com/is-real-madrids-zinedine-zidane-a-great-manager-or-a-lucky-one.html#respond Thu, 11 May 2017 19:17:33 +0000 http://www.chandrikadaily.com/?p=28731 മാഡ്രിഡ്: മൈതാനത്ത് ഇതിഹാസം രചിച്ച താരമായിരുന്നു സൈനുദ്ദീന്‍ സിദാന്‍. 98 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ രണ്ട് വട്ടം ഗോള്‍ നേടി ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ഹീറോ. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം പുതിയ പരിശീലക ചരിതം രചിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം പരിശീലിപ്പിക്കുന്ന സംഘം യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. അത്‌ലറ്റികോ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുമെന്നുറപ്പായിരുന്നുവെന്ന് മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അവര്‍ മൂന്ന് ഗോളിന് പിറകിലായിരുന്നല്ലോ-അതിനാല്‍ അവരുടെ മുന്നില്‍ മറ്റ് പോം വഴികള്‍ ഇല്ലെന്നുറപ്പായിരുന്നു. രണ്ട് ഗോളുകള്‍ വഴങ്ങിയിട്ടും എനിക്കുറപ്പായിരുന്നു എന്റെ കുട്ടികള്‍ അവരുടെ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്. ഇസ്‌ക്കോയുടെ ഗോളിലേക്ക് ബെന്‍സേമ നടത്തിയ ശ്രമം അപാരമായിരുന്നു. ബെന്‍സേമ എത്ര പേരെയാണ് മറികടന്ന് മുന്നേറിയതെന്ന് എനിക്ക് ആദ്യം വ്യക്തമായിരുന്നില്ല. എത്ര ശക്തനായ താരമാണ് അവന്‍. കേവലം ഒരു മുന്‍നിരക്കാരനുമപ്പുറം ലോകോത്തര നിലവാരമുളള താരമാണ് ബെന്‍സേമ. ഫൈനല്‍ യുവന്തസുമായാണ്. അത് എളുപ്പമല്ലെന്നും സിസു പറഞ്ഞു.

]]>
https://www.chandrikadaily.com/is-real-madrids-zinedine-zidane-a-great-manager-or-a-lucky-one.html/feed 0
കിങ്‌സ് കപ്പ്: റയലിന് സെല്‍റ്റാവിഗോയുടെ ഷോക്ക് https://www.chandrikadaily.com/real-madrid-shocked-at-home-by-celta-vigo-in-copa-del-rey-quarter-final.html https://www.chandrikadaily.com/real-madrid-shocked-at-home-by-celta-vigo-in-copa-del-rey-quarter-final.html#respond Thu, 19 Jan 2017 15:41:02 +0000 http://www.chandrikadaily.com/?p=17398 മാഡ്രിഡ്: സ്പാനിഷ് കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. സ്വന്തം തട്ടകത്തില്‍ സെല്‍റ്റാവിഗോയാണ് റയലിനെ 2-1ന് അട്ടിമറിച്ചത്. പരാജയമറിയാതെ 40 കളികളെന്ന റെക്കോര്‍ഡിട്ട ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം ലാലീഗയില്‍ ടോപ്‌സ്‌കോററായ സ്പാനിഷ് താരം ഇയാഗോ അസ്പാസാണ് റയലിനെ ഞെട്ടിച്ചു കൊണ്ട് 64-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ലീഡിനുണ്ടായിരുന്നുള്ളൂ. 69-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലോയിലൂടെ റയല്‍ സമനില പിടിച്ചു. എന്നാല്‍ 59,000 ത്തോളം വരുന്ന സാന്റിയാഗോ ബര്‍ണബ്യൂവിലെ കാണികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു മിനിറ്റിനകം സെല്‍റ്റാവിഗോ ലീഡ് നേടി. ഇയാഗോ അസ്പാസിന്റെ മികച്ച നീക്കമാണ് ഗോളിന് വഴിവെച്ചത്. സെല്‍റ്റയുടെ ഫുള്‍ ബാക്ക് ജോണി കാസ്‌ട്രോയുടെ ഷോട്ട് കികോ കാസില്ലയെ മറി കടന്ന് വലയിലായി. സ്‌കോര്‍ 2-1. റയലിനെതിരെ കിങ്‌സ് കപ്പില്‍ ഇതാദ്യമായാണ് സെല്‍റ്റവിഗോ എവേ മത്സരത്തില്‍ വിജയം നേടുന്നത്. അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ കരീം ബെന്‍സീമ ചില മികച്ച ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ റയല്‍ പരാജയപ്പെട്ടു. ഞായറാഴ്ച ലാ ലീഗയില്‍ രണ്ടാം സ്ഥാനക്കാരായ സെവില്ലയോട് 2-1ന് തോറ്റതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സെല്‍റ്റാവിഗോ റയലിനെ മുട്ടുകുത്തിച്ചത്.

medium_2017-01-19-28fa9ed3e2എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ കളിയില്‍ വേണ്ടത്ര ഏകാഗ്രത കാണിക്കാന്‍ തങ്ങള്‍ക്കായില്ലെന്നുമായിരുന്നു മത്സര ശേഷം റയല്‍ കോച്ച് സിനഡിന്‍ സിദാന്റെ പ്രതികരണം. ഇത്തവണ മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചതെങ്കിലും രണ്ടാം പാദത്തില്‍ തിരിച്ചു വരാനാവുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരം. സെമി ഫൈനലില്‍ എത്തണമെങ്കില്‍ റയലിന് രണ്ട് ഗോളുകളുടെ ജയമോ അല്ലെങ്കില്‍ ചുരുങ്ങിയത് 3-2ന്റെ വിജയമെങ്കിലും വേണം. ഇരു പാദ മത്സരങ്ങളില്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1ന് തോറ്റ ശേഷം റയല്‍ ഇതുവരെ എതിരാളികളെ മറികടന്ന് സെമിയില്‍ പ്രവേശിച്ചിട്ടില്ല. മറ്റൊരു മത്സരത്തില്‍ ഡെപോര്‍ട്ടിവോ അലാവസ് രണ്ടാം ഡിവിഷന്‍ ടീമായ അല്‍കോര്‍കോണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു.

]]>
https://www.chandrikadaily.com/real-madrid-shocked-at-home-by-celta-vigo-in-copa-del-rey-quarter-final.html/feed 0
മെഗാ റയല്‍; തോല്‍വിയറിയാതെ 40 മല്‍സരങ്ങള്‍ https://www.chandrikadaily.com/real-madrid-set-spanish-record-of-40-unbeaten-games-sevilla-copa-del-rey.html https://www.chandrikadaily.com/real-madrid-set-spanish-record-of-40-unbeaten-games-sevilla-copa-del-rey.html#respond Fri, 13 Jan 2017 18:25:47 +0000 http://www.chandrikadaily.com/?p=16682 മാഡ്രിഡ്: കിങ്‌സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില. 77-ാം മിനിറ്റ് വരെ 3-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു സെര്‍ജിയോ റാമോസ്, കരീം ബെന്‍സീമ എന്നിവര്‍ നേടിയ ഗോളുകളിലൂടെ റയല്‍ തോല്‍വി ഒഴിവാക്കിയത്. സമനില നേടിയതോടെ ഇരു പാദങ്ങളിലുമായി 6-3ന്റെ വിജയത്തോടെ റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടുകയും ചെയ്തു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ പാബ്ലോ സരാബിയയിലൂടെ സെവില്ല മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന റയല്‍ 48-ാം മിനിറ്റില്‍ മാര്‍കോ അസന്‍സിയയിലൂടെ സമനില പിടിച്ചു. എന്നാല്‍ അഞ്ചു മിനിറ്റി്‌ന് ശേഷം ജോവറ്റിച്ചിലൂടെ സെവില്ല വീണ്ടും മുന്നിലെത്തി. 77-ാം മിനിറ്റില്‍ ഇബോറയിലൂടെ സെവില്ല ലീഡ് രണ്ടായി ഉയര്‍ത്തി. തുടര്‍ച്ചയായി 39 മത്സരങ്ങള്‍ക്കു ശേഷം പരാജയമറിയാതെ മുന്നേറിയ റയല്‍ ആദ്യമായി പരാജയം രുചിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു റയലിന് അനുകൂലമായി 83-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. കാസമിറോയെ പെനാല്‍റ്റി ബോക്‌സില്‍ മാത്യാസ് ക്രാനവിറ്റര്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സെര്‍ജിയോ റാമോസിന് പിഴച്ചില്ല. മത്സരം 90 മിനിറ്റ് പിന്നിട്ടതോടെ റയലിന്റെ തോല്‍വി സെവില്ല ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ കരീം ബെന്‍സീമ റയലിന്റെ സമനില ഗോളും ഒപ്പം ബാഴ്‌സലോണയെ പിന്തള്ളി 40 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത മുന്നേറ്റമെന്ന പുതിയ റെക്കോര്‍ഡും നേടിക്കൊടുത്തു. ലാ ലീഗയില്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ റയലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്ന സെവില്ല ഞായറാഴ്ച ലാ ലീഗയില്‍ റയലുമായി വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും ഞായറാഴ്ച നടക്കാനിരിക്കുന്നതെന്ന് റയല്‍ കോച്ച് സിദാന്‍ മത്സര ശേഷം പറഞ്ഞു.

]]>
https://www.chandrikadaily.com/real-madrid-set-spanish-record-of-40-unbeaten-games-sevilla-copa-del-rey.html/feed 0