india

കുറിച്ചു വെച്ചോളൂ, അടുത്ത തവണ മോദിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കും; രാഹുല്‍ ഗാന്ധി

By Test User

December 16, 2022

ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കും. ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിനെ വിലകുറച്ചു കാണാനും ചിലര്‍ ശ്രമം നടത്തുന്നുണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കും രാഹുല്‍ പറഞ്ഞു.

ചൈനയുടെ കടന്നുകയറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണ്, ഇത് കേവലം ഒരു കടന്നുകയറ്റമല്ല, ഒരു യുദ്ധത്തിനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നും ഇതെല്ലാം മനസ്സിലാക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ മിണ്ടാതെ ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.