kerala

സ്വപ്നയ്ക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്; വിജേഷിനെതിരെയും കേസ്

By webdesk11

March 17, 2023

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷന്‍ ഒടിടി പ്ലാറ്റ്‌ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.