Film

നടന്‍ വടിവേലുവിന്റെ അമ്മ അന്തരിച്ചു

By webdesk14

January 19, 2023

തമിഴ് സിനിമയിലെ ഹാസ്യനടന്‍ വടിവേലുവിന്റെ മാതാവ് വൈതേശ്വരി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നുതന്നെ സ്വദേശമായ വീരാഗനൂരില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെയാണ് നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയിലൂടെയാണ് വടിവേലു തിരിച്ചുവരവ് നടത്തിയത്.