india

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന് ജയം

By Test User

February 22, 2022

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന് ജയം. ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടുന്ന മുന്നണിയിലാണ്.

അതേസമയം തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് മുസ്ലിം ലീഗ് പാര്‍ട്ടി കൈവരിച്ചിരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന്റെ വിജയവും ഏറെ സന്തോഷം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കും, മുന്‍സിപ്പാലിറ്റികളിലുമായി ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചവരെയും, ഈ തിരഞ്ഞെടുപ്പിനെ വളരെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയ തമിഴ്‌നാടിലെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും, നേതാക്കളെയും അഭിനന്ദിക്കുന്നു ്അദ്ദേഹം ഫേയസ്ബുക്കില്‍ കുറിച്ചു.