india

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; വീഡിയോ

By Test User

September 23, 2020

ചെന്നൈ: തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ ഓഫീസ് ജീവനക്കാരനായ കര്‍ണനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. തിരുപ്പൂരില്‍ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായ കര്‍ണനെ ഒരു സംഘം കാറിലെത്തിയാണ് തട്ടിക്കൊണ്ടുപോയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉദുമല്‍പേട്ടയിലെ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎ രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Minister for Animal Husbandry Udumalai K Radhakrishnan's PA Karnan was #kidnapped from MLA office in Udumalaipet, #Tirupur on Wednesday afternoon.@xpresstn @NewIndianXpress @OfficeofminRK pic.twitter.com/jFOlg4A2Tp

— S Mannar Mannan (@mannar_mannan) September 23, 2020

ഓഫീസിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നതും ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇവര്‍ ഓഫീസിലേക്ക് കയറിപ്പോയി. കര്‍ണനെ ബലമായി പിടിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി വാഹനം മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം.