ചെന്നൈ: കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ വാക്‌സിനടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. താല്‍പ്പരരായ ദേശീയ-അന്തര്‍ദേശീയ കമ്പനികള്‍ മേയ് 31 നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
ഓക്‌സിജന്‍ പ്ലാന്റുകള്‍, വാക്‌സിന്‍, കോവിഡ് പ്രതിരോധത്തിന് വേണ്ട മറ്റ് ജീവന്‍രക്ഷാ സാമഗ്രികള്‍ എന്നിവ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് നീക്കം. വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും.