india

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു.

By webdesk15

October 15, 2023

തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു.തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവണ്ണാമലയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കർണാടകയിൽ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.