india

ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്ന് എം കെ സ്റ്റാലിൻ

By webdesk15

September 07, 2023

ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു.വസ്തുതകൾ പരിശോധിക്കാനുള്ള എല്ലാവിധ സാധ്യതകളും പ്രധാനമന്ത്രിക്കുണ്ടെന്ന് പറഞ്ഞ സ്റ്റാലിന്‍ ‘ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി അറിയാതെയാണോ സംസാരിക്കുന്നത്, അതോ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നതാണോ’; എന്നും ചോദിച്ചു.സ്റ്റാലിന്‍ ആരോപിച്ചു. വംശഹത്യ എന്ന വാക്ക് ഉദയനിധി ഇംഗ്ലീഷിലോ തമിഴിലോ എവിടെയും ഉപയോഗിച്ചിട്ടില്ല ,പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് ബിജെപി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ഡിഎംകെയെ പോലെ ദീര്‍ഘകാല പാരമ്പര്യമുള്ള പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ അതിൽ മുങ്ങിപ്പോകുമെന്നും സ്റ്റാലിന്‍ ഓര്‍മ്മപ്പെടുത്തി