india

മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്; 10 കോടി രൂപയുടെ ആവശ്യസാധനങ്ങൾ അയക്കും

By webdesk15

August 01, 2023

കലാപ ബാധിത പ്രദേശമായ മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്.10 കോടി രൂപയുടെ ആവശ്യ സാധനങ്ങൾ അയക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രി അനുവദിച്ചാൽ സഹായം നൽകാമെന്ന് എം കെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് അയച്ച കത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് സഹായങ്ങൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംകെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

മണിപ്പൂരിൽ 50,000-ത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ഇവർക്ക് ടാർപോളിൻ ഷീറ്റുകൾ, ബെഡ്ഷീറ്റുകൾ, കൊതുക് വലകൾ, അവശ്യ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, പാൽപ്പൊടി തുടങ്ങി 10 കോടിയോളം രൂപ വിലവരുന്ന ദുരിതാശ്വാസ സാമഗ്രികൾ നൽകാൻ കഴിയുമെന്ന് കാണിച്ചാണ് എം.കെ,സ്റ്റാലിന്റെ കത്ത്.