india

ഒരു മട്ടൻ ബിരിയാണിക്ക് ഒരു ചിക്കൻ ബിരിയാണി ഫ്രീ ; വാങ്ങാനെത്തിയവരുടെ തിരക്കിൽ കളക്ടർ പെട്ടതോടെ ഹോട്ടലിന് പൂട്ട് വീണു

By webdesk15

July 10, 2023

ഉത്ഘാടനദിവസം ഒരു മട്ടൻ ബിരിയാണിക്ക് ഒരു ചിക്കൻ ബിരിയാണി ഫ്രീ ഓഫർ വാങ്ങാനെത്തിയവരുടെ തിരക്കിൽ കുടുങ്ങിയ ജില്ലാ കളക്ടർ ഉദ്ഘാടന ദിവസം തന്നെ പൂട്ടിച്ചു.തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിറ്റൂരിൽ ആണ് സംഭവം. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഒരു മട്ടൻ ബിരിയാണി വാങ്ങിയാൽ ഒരു ചിക്കൻ ബിരിയാണി ഫ്രീ എന്നായിരുന്നു പരസ്യം.ഓഫർ കേട്ട് കടയ്ക്കുമുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും അടക്കം നൂറു കണക്കിന് പേരാണ് പൊരിവെയിലത്ത് ബിരിയാണി വാങ്ങാനായി നിന്നത്. ഈ തിരക്കിൽ കളക്ടറുടെ കാർ പെട്ടതോടെയാണ് കടക്ക് താൽക്കാലികമായി താഴ് വീണത്.

ആളുകളെ പൊരിവെയിലത്തു നിർത്തിയതിനു കടയുടമയെ ശകാരിക്കാനെത്തിയ ജില്ലാ കളക്ടറുടെ പരിശോധനയിലാണ് കടക്ക് നഗരസഭയുട ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുന്നത്.അതോടെ ഉദ്ഘാടന ബിരിയാണിയുടെ ചൂടാറും മുൻപേ കടയ്ക്ക് പൂട്ടും വീണു. ഫ്രീ ബിരിയാണി കാത്തു വെയിൽ കൊണ്ടവർ കളക്ടറെ ചീത്ത പറഞ്ഞു മടങ്ങുകയും ചെയ്തു.