india

തമിഴ്നാട് ബി.ജെ.പി യിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു: ഒറ്റ ദിവസം രാജിവച്ചത് 13 നേതാക്കൾ

By webdesk15

March 09, 2023

തമിഴ്‌നാട് ബി.ജെ.പിയിൽ തുടർച്ചയായ ദിവസങ്ങളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു ഇന്നലെമാത്രം സംസ്ഥാന ഭാരവാഹികൾ അടക്കം13 പേർ പാർട്ടിയിൽ നിന്നും രാജിവച്ചുവെന്നാണ് വാർത്തകൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയുമായുള്ള ഭിന്നതയെത്തുടർന്ന് ഐ.ടി.വിഭാഗം അധ്യക്ഷൻ രാജിവച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ പാർട്ടിയിൽ നിന്നും രാജിവച്ചിരിക്കുന്നത്.