india

യുവതിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ആക്രോശം 7 പേർ അറസ്റ്റിൽ

By webdesk15

March 31, 2023

തമിഴ്നാട്ടിലെ വെല്ലൂരിൽ ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച വെല്ലൂർ കോട്ടയിൽ സന്ദർശനത്തിന് എത്തിയ യുവതിയെയാണ്,ഹിജാബ് അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴു പേർ ചേർന്ന് തടഞ്ഞുവച്ചത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്.

എസ്.ഇമ്രാൻ പാഷ, കെ.സന്തോഷ്, ഇബ്രാഹിം ബാഷ, സി.പ്രശാന്ത്, അഷ്റഫ് ബാഷ, മുഹമ്മദ് ഫൈസൽ എന്നിവരും പ്രയാപൂ ർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് പിടിയിലായത്. അക്രമി സംഘം പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.