india

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണർ പിൻവലിച്ചു

By webdesk15

June 30, 2023

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി തമിഴ് നാട് ഗവർണർ നാടകീയമായി പിൻവലിച്ചു. മന്ത്രിയെ പുറത്താക്കിയതായി വാർത്താക്കുറിപ്പ് ഇറക്കി 4 മണിക്കൂറിനു ശേഷം ഗവർണർ. മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു. ആറ്റോർണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നും ആയിരുന്നു അറിയിച്ചത്.കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് ഗവർണ്ണർ ആർ എൻ രവിയുടെ പെട്ടെന്നുള്ള പിന്മാറ്റം എന്നാണ് കരുതുന്നത്. മന്ത്രിയെ പുറത്താക്കിയതിനെ സ്വാഗതം ചെയ്ത ബിജെപി സംസ്ഥാന ഘടകത്തിനും എഐഎഡിഎംകെയ്ക്കും ഗവർണറുടെ പെട്ടെന്നുള്ള പിന്മാറ്റം തിരിച്ചടിയായി.സെന്തിൽ ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ ആദ്യ ഉത്തരവ്.