india

മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് തമിഴ്‌നാട് സർക്കാർ

By webdesk15

May 01, 2023

മതപരിവർത്തന നിരോധന നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി.മതപരിവർത്തനം തടയാൻ നിയമം നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരുകളുടെ നിലപാട് അറിയിക്കാൻ സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. പൊതുതാത്പര്യ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ് ആണ് ഹരജി നൽകിയത്.