kerala

ചോറ് കഴിച്ചുതീരും മുമ്പ് പായസം വിളമ്പി ; വിവാഹനിശ്ചയ ചടങ്ങിൽ കൂട്ടത്തല്ല്

By webdesk15

June 07, 2023

ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പിയെന്നും പായസത്തിന് രുചി പോരെന്നും പറഞ്ഞ് വിവാഹനിശ്ചയ ചടങ്ങിൽ കൂട്ടത്തല്ല് .മയിലാടുതുറൈ സിർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്. സദ്യയ്ക്കിടെ പായസം എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയത് ഇഷ്ടപ്പെടാത്ത വരന്റെ ബന്ധുക്കൾ പായസത്തിന് രുചി പോരെന്ന് പറഞ്ഞ് തർക്കം തുടങ്ങുകയും തർക്കം മൂത്ത് വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിയുകയുമായിരുന്നു.ഇത് പിന്നീട് കൂട്ടത്തല്ലായി മാറി.ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞ് തുടങ്ങിയ തല്ല് ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു.കൂട്ടത്തല്ലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പോലീസ് ഇടപെട്ടതോടുകൂടി ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയെന്നാണ് വിവരം.