india

സ്വത്ത് എഴുതി നൽകാത്തതിന് ചെറുമകൻ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം കൊടുത്ത് കൊന്നു

By webdesk15

April 19, 2023

തമിഴ്‌നാട്ടിൽ മുത്തശ്ശനെയും മുത്തശ്ശിയെയും ജൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. പില്ലൂര്‍ സ്വദേശി അരുണ്‍ ശക്തിയാണ് പിടിയിലായത്. കളവു അറുമുഖന്‍, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വത്ത് എഴുതി നല്‍കാത്തതിന്റെ പേരിലാണ് യുവാവ് ഇരുവര്‍ക്കും വിഷം കലര്‍ത്തിയ ജൂസ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്.