kerala

കളമശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

By Lubna Sherin K P

November 21, 2024

എറണാകുളം കളമശേരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കളമശ്ശേരിയിലെ ടിവിഎസ് കവലക്ക് സമീപം മീഡിയനില്‍ ഇടിച്ചാണ് ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത്. പ്രദേശത്ത് വലിയ രീതിയില്‍ ഗതാഗത കുരുക്കുണ്ടായി. അപകട സാധ്യത ഒഴിവാക്കാന്‍ ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയില്‍ ടാങ്കറിന് ചോര്‍ച്ചയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇരുമ്പനം ഭാഗത്ത് നിന്ന് ഗുജറാത്തിലേക്ക് പോകുന്ന ടാങ്കര്‍ ലോറിയാണ് മീഡിയനില്‍ തട്ടി അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ലോറിയിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും നടന്നിരുന്നു.