kerala

താനൂര്‍ ബോട്ടപകടത്തില്‍ യാത്രക്കാരെ അധിക്ഷേപിച്ച് പി.ടി.എ റഹീം എം.എല്‍.എ

By Chandrika Web

May 09, 2023

താനൂര്‍ ബോട്ടപകടത്തില്‍ യാത്രക്കാരെ അധിക്ഷേപിച്ച് പി.ടി.എ റഹീം എം.എല്‍.എ . താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 പേര്‍ മരിച്ച സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എയുടെ ആക്ഷേപം. ‘ കൊച്ചുങ്ങളെയും കൂട്ടി ഓവര്‍ലോഡഡ് യാനങ്ങളില്‍ കയറുന്നവനുമുണ്ട് ഉത്തരവാദിത്തം ‘എന്നാണ് റഹീം ഫെയ്‌സ് ബുക്കില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രമോദ് പുഴങ്കരയുടെ ലേഖനത്തിന് കമന്റായാണ് ചന്ദ്രിക ഓണ്‍ലൈനില്‍ റഹീം എം.എല്‍.എയുടെ അഭിപ്രായപ്രകടനം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയും കുറ്റകരമായ അനാസ്ഥയും അഴിമതിയുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണം കത്തിനില്‍ക്കെയാണ് സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ടുള്ള റഹീമിന്റെ കമന്റ്. ഇത് വലിയ തോതില്‍ പ്രതിഷേധനത്തിനിടവരുത്തിയിരിക്കുകയാണ്. സര്‍ക്കാരും സി.പി.എമ്മും ദുരന്തത്തില്‍ മൗനം പാലിച്ചിരിക്കവെയാണ് ഇടത് എം.എല്‍.എയുടെ ന്യായീകരണം.