kerala

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ആലപ്പുഴയിൽ ഹൗസ്ബോട്ട് അപകടമുണ്ടായ സ്ഥലം സന്ദർശിച്ചു

By webdesk15

May 31, 2023

താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷനായ ജസ്റ്റിസ് വികെ മോഹനൻ ആലപ്പുഴയിൽ ഹൗസ്ബോട്ട് അപകടമുണ്ടായ സ്ഥലം സന്ദർശിച്ചു. വിനോദസഞ്ചാര മേഖലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.കഴിഞ്ഞദിവസം വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ട സ്ഥലമാണ് കമ്മീഷൻ സന്ദർശിച്ചത്. ഈ മേഖലയിൽ ഉള്ളവർ ദീർഘവീക്ഷണത്തോടെ വ്യവസായത്തെ കണ്ടാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. താൽക്കാലിക ലാഭത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ ഈ മേഖലയിലുള്ളവരുടെ തന്നെ ഭാവിക്ക് ദോഷം ചെയ്യും. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുകയെന്നും കമ്മീഷൻ വ്യക്തമാക്കി.

റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി എല്ലാവരിൽ നിന്നും കമ്മീഷൻ മൊഴിയെടുക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർക്കും കമ്മീഷനെ ബോധ്യപ്പെടുത്താം.