kerala

താനൂർ ബോട്ടപകടം ജസ്റ്റിസ് വി കെ മോഹനൻ അന്വേഷിക്കും

By webdesk15

May 10, 2023

താനൂർ ബോട്ടപകടം ജസ്റ്റിസ് വി കെ മോഹനനെ കൊണ്ട് അന്വേഷിപ്പിക്കാൻ  ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.സംസ്ഥാനത്തെ മുഴുവൻ ബോട്ടുകളും പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാനും തീരുമാനിച്ചു.അതെ സമയം താനൂർ ബോട്ടപകടത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തില്‍ എസ്പി, ചീഫ് പോർട്ട് സർവേയർ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.