kerala

അപകടത്തിൽപെട്ടവരുടെ കൃത്യമായ കണക്കില്ല: കാണാതായവരെ കുറിച്ച് പൊലീസിൽ അറിയിക്കണമെന്ന് മന്ത്രി കെ.രാജൻ

By webdesk15

May 08, 2023

സ്വകാര്യ ബോട്ടായതിനാൽ ബോട്ടപകടത്തിൽ പെട്ട ആളുകളുടെ കൃത്യമായ കണക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.രാജൻ. കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് മന്ത്രി പറഞ്ഞു.37ല്‍ 22 പേര്‍ മരണപ്പെട്ടു. പത്ത് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടവരാണെന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥീകരിച്ചതായും മന്ത്രി പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.