kerala

താനൂര്‍ ബോട്ട് അപകടം അങ്ങേയറ്റം ഞെട്ടിക്കുന്നത് ; അനുശോചനമറിയിച്ച് രാഷ്ട്രപതി

By webdesk15

May 08, 2023

താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ‘കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു’, രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.