india

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം; രണ്ട് ബോഗികള്‍ കത്തിനശിച്ചു

By webdesk17

December 29, 2025

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി 158ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. എറണാകുളത്തേക്ക് പോയ ട്രെയിനില്‍ നിന്ന് കേടായ രണ്ട് കോച്ചുകള്‍ വേര്‍പെട്ടു. കേടായ കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കും.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.