kerala

കോഴിക്കോട് മിഠായിത്തെരുവില്‍ കോടികളുടെ നികുതിവെട്ടിപ്പ്; റെയ്ഡിനെത്തിയ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു

By webdesk14

July 14, 2023

കോഴിക്കോട്: മിഠായി തെരുവില്‍ ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്. കോടികളുടെ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ അശോകന്‍ പറഞ്ഞു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുവെന്നും അദ്ദേഹം വ്യക്തമാക്കി. 20 കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സാധ്യത.