ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ധനക്കമ്മി സംബന്ധിച്ച കണക്കുകളില്‍ കൃത്രിമം നടക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം.പി. രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ സത്യസന്ധരായ നികുതിദായകര്‍ക്ക് ലഭിക്കേണ്ട റീ ഫണ്ട് തുക സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.ബി.ഡി.ടിയുടെ കണക്കുകള്‍ ഉദ്ദരിച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയൊരു ശതമാനം തുക റിഫണ്ട് നല്‍കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യകളും നിര്‍മിത ബുദ്ധിയും ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കാല താമസം ഉണ്ടാകുന്നത് സ്വാഭാവികമല്ല. ഈ റീഫണ്ട് തുക കൂടി കണക്കിലെടുത്താല്‍ ബജറ്റില്‍ പറയുന്ന ധനക്കമ്മി 0.4 ശതമാനം കൂടി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരം എത്ര കോടി രൂപയാണ് നികുതി ദായകര്‍ക്ക് നല്‍കാനുള്ളതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാക ണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച സര്‍ക്കാര്‍ നടപടിയും എം.പി ചോദ്യം ചെയ്തു. 2016ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചവര്‍ ഇന്ന് അവരുടെ കടബാധ്യത ഇരട്ടിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക ഉല്‍പ്പന്ന ങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ നിയമപരമായ പരിരക്ഷ നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ബജറ്റ് നിശബ്ദത പാലിക്കുകയാണെന്നും ഡല്‍ഹി അതിര്‍ ത്തിയില്‍ കര്‍ഷകര്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് പരിഹാരമായി റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനോ, കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക വിരുദ്ധമായ ഈ സമീപനം തിരുത്തണമെന്നും കാര്‍ഷിക മേഖലയ്ക്ക് അടിയന്തരമായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും എം.പി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡുകളുടെ വികസനത്തിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന ഫ ണ്ട് ഇത്തവണ സര്‍ക്കാര്‍ വെട്ടിക്കുറച്ചതും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് പകരം അവയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനുള്ള സര്‍ക്കാര്‍ ശ്ര മിങ്ങളും എം.പി സഭയില്‍ ഉയര്‍ത്തിക്കാട്ടി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കണമെന്ന മാനുഷികമായ ആവശ്യം അദ്ദേഹം സഭയില്‍ ഉന്നയിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനവും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണെന്നുമുള്‍പ്പടെ കേരളത്തെയും രാജ്യത്തെ ന്യൂനപക്ഷത്തെയും പൂര്‍ണ്ണമായും തഴഞ്ഞ കേന്ദ്ര ബജറ്റിനോടുള്ള വിയോജിപ്പ് ഹാരിസ് ബീരാന്‍ എം.പി പ്രകടിപ്പിച്ചു.