Connect with us

india

ആദായ നികുതി ഇന്ന് മുതല്‍ പുതിയ സ്കീമില്‍

പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്

Published

on

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ഇതിൽ പ്രധാനപ്പെട്ട പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പഴയ നികുതി രീതി പിന്തുടരണമെന്ന് താല്‍പ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്‌കീം തിരഞ്ഞെടുക്കുന്നവർക്ക് ഏഴ് ലക്ഷം രൂപക്ക് വരെ നികുതി ഇളവുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇടപെടണമെന്ന് സമദാനി

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്.

Published

on

വിമാന ടിക്കറ്റ് ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തുന്ന നടപടി അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടന്‍ ഇടപടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി പാര്‍ലിമെന്റിന്റെ സ്ഥിരസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

വ്യാപാരത്തിലെ മര്യാദകള്‍ക്കോ ഉപഭോക്താവിന്റെ അവകാശങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാതെയാണ് വിമാന കമ്പനികള്‍ യാത്രക്കാരെ വലിയ പ്രയാസത്തില്‍ അകപ്പെടുത്തിയിരിക്കു ന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അധികൃതര്‍ ഇടപെടാത്തതെന്ന് പാര്‍ലിമെന്റിന്റെ ടൂറിസം ആന്റ് ട്രാന്‍സ് പോര്‍ട്ട് സ്റ്റാന്റിങ് കമ്മിറ്റി സിവില്‍ ഏവിയേന്‍ മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ യോഗത്തില്‍ സമദാനി ചോദിച്ചു. ആവശ്യം വര്‍ധിക്കുമ്പോള്‍ നിരക്ക് കുറക്കുക എന്നതാണ് ഏത് വ്യാപാരത്തിലും പാലിക്കുന്ന തത്വം.

എന്നാല്‍ വന്‍തോതില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുന്ന അവധിക്കാലങ്ങളിലും ആ ഘോഷവേളകളിലുമാണ് എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയാക്കുന്നത്. ഈ ചൂഷണത്തിന് മുഖ്യമായും വിധേയമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളാണ്. അവരുടെ വിഷമാവസ്ഥ പരിഹരിക്കാന്‍ പലതലങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം ഉണ്ടാകുന്നില്ല.

ഇക്കാര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നയം വ്യക്തമാക്കണം. ടിക്കറ്റ് വില നിര്‍ണ്ണയി ക്കുന്ന പ്രക്രിയ പൂര്‍ണമായും മറ്റുള്ളവരുടെ കാരുണ്യ ത്തിന് വിട്ടുകൊടുക്കുന്നതിന് പകരം അതിലിടപെട്ട് ഇക്കാര്യത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ നടപടി അനിവാര്യമാണെ ന്ന് സമദാനി പറഞ്ഞു.

Continue Reading

india

മയക്കുമരുന്ന് കേസ്; നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍

അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

Published

on

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അറസ്റ്റില്‍. അലിഖാന്‍ തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് 12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ തിരുമംഗലം പൊലീസ് തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മയക്കുമരുന്ന് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ലഹരിക്കേസില്‍ കോളജ് വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് തുഗ്ലക്കിലേക്ക് എത്തിയത്. ഇയാളെ കൂടാതെ സെയ്ദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസല്‍ അഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തു.

 

Continue Reading

india

സംഭലിലേക്ക് നീങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യോഗി ഭരണകൂടം

ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആര്‍ക്കും പുറത്തുനിന്ന് വരാന്‍ കഴിയില്ലെന്നാണ് യോഗി സര്‍ക്കാറിന്റെ വാദം.

Published

on

വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാപൂര്‍ അതിര്‍ത്തിയില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.

രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം അദ്ദേഹം വാഹനത്തില്‍ തന്നെ തുടരുകയാണ്. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

രാഹുലിനെ തടയാൻ ഗാസിപൂർ അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാറിന്റെ വാദം.

നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾക്ക് അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് സംഭൽ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി.

യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

Trending