crime

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

By Test User

August 09, 2021

മുംബൈ : വിദര്‍ഭ മേഖലയിലെ യവത്മാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.

ബെലോറ മേഖലയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ ശേഷം ട്യൂഷന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥിനിയോട് നില്‍ക്കാന്‍ ആവശ്യപ്പെട്ട് സ്‌കൂളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അധ്യാപകനെ പിടികൂടിയത്. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു.