ഷഹബാസ് വെള്ളില
തൃശൂർ : ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപകരുടെ പ്രതിഷേധം. വര്ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.
മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി എത്തിയ അദ്ധ്യാപകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തുനീക്കി. വർഷങ്ങളായി ഐഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരനെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപെട്ടു അപ്രൂവൽ തടഞ്ഞു വെക്കുകയുമാണെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ഭിന്ന ശേഷിക്കാർക്ക് ഒഴിവുകൾ മാറ്റി വെച്ചിട്ടും സർക്കാർ അപ്രൂവൽ ചെയ്യുന്നില്ല. ചില അദ്ധ്യാപകർക്ക് ദിവസ വേദനം ലഭിച്ചിരുന്നെങ്കിലും അതും നിർത്തലാക്കുകയാണ്. എൻ എസ് എസ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മാത്രം അപ്രൂവൽ നൽകിയ സർക്കാർ നടപടിയും വിവാദം ആയിരുന്നു. അദ്ധ്യാപകരെ പോലീസ് എത്തി നീക്കി. കലോത്സവം അലങ്കോലമാക്കാൻ അല്ല മറിച്ചു ഞങ്ങളുടെ പ്രയാസം സർക്കാറിന്റെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് ലക്ഷ്യമെന്നും സമരക്കാർ പറഞ്ഞു