ദക്ഷിണ കന്നട ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ റെഞ്ചിലാടിയിലെ ഖണ്ഡിഗയില്‍ താമസിക്കുന്ന ഡ്രൈവര്‍ ലക്ഷ്മണ്‍ ഗൗഡയുടെ മകന്‍ ഗഗന്‍ കുമാറാണ് (14)മരിച്ചത്.
വിദ്യാര്‍ഥിയുടെ പിതാവായ ലക്ഷ്മണ്‍ ഗൗഡ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ മകന്റെ പഠന നിലവാരം തൃപ്തികരമല്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. ഗഗന്‍ വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പുസ്തകങ്ങളുമായി മുറിയിലേക്ക് പോയി. പിതാവ് വിളിച്ചപ്പോള്‍ മറുപടി ലഭിക്കാത്തതിനാല്‍ മുറിയുടെ വാതില്‍ ബലമായി തുറന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ലക്ഷ്മണ്‍ ഗൗഡ നല്‍കിയ പരാതിയില്‍ കഡബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.