india

രാജിക്കത്ത് കീറിക്കളഞ്ഞ് അണികള്‍; രാജിയില്ലെന്ന് ബിരേന്‍; മണിപ്പുരില്‍ നാടകീയരംഗങ്ങള്‍

By webdesk11

June 30, 2023

മണിപ്പൂരില്‍ ഗവര്‍ണറെ കാണാന്‍ എത്തിയപ്പോള്‍ അനുയായികള്‍ തടഞ്ഞതിന് പിന്നാലെ രാജിവെക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജി അറിയിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അണികള്‍ രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് ഇദ്ദേഹത്തെ തടയുകയും രാജിക്കത്ത് കീറി കളയുകയുമായിരുന്നു. ഇതോടെ ഗവര്‍ണറെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചതായും രാജിവെക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ രാജി ഒഴിവാക്കാന്‍ അദ്ദേഹം നടത്തുന്ന ഒരു തന്ത്രമാണ് എന്നും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.