kerala

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

By webdesk14

December 04, 2024

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.