india
തേജസ്വി യാദവിന് രഘോപുരില്‍ വെല്ലുവിളിയില്ല; തുടക്കം മുതല്‍ ലീഡ്
പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്.
പട്ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
2010ല്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയെ തോല്‍പ്പിച്ച നേതാവാണ് സതീഷ്. 9.45ലെ കണക്കുകള്‍ പ്രകാരം 103 സീറ്റുകളില്‍ മഹാസഖ്യവും 104 സീറ്റില്‍ എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്. എല്‍ജെപി അഞ്ചു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ആര്‍ജെഡിയുടെ തേജ്പ്രതാപ് ഹസന്‍പൂരില്‍ ലീഡ് ചെയ്യുകയാണ്. എച്ച്എഎം സ്ഥാപകന്‍ ജിതന്‍ റാം മാഞ്ചി ഇമാംഗഞ്ചില്‍ മുമ്പിട്ടു നില്ക്കുന്നു. ജെഡിയു മന്ത്രി ജയ് കുമാര്‍ സിങ് ദിനാറയില്‍ പിന്നിലാണ്. പ്ലൂരല്‍സ് പാര്‍ട്ടിയുടെ പുഷ്പം പ്രിയ ബങ്കിപൂരില്‍ പിന്നിലാണ്. ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലുവ് സിന്‍ഹയും പിന്നിലാണ്.
india
ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി സഹോദരനെ കൊലപ്പെടുത്തി; അനിയനും കൂട്ടാളികളും അറസ്റ്റില്‍
തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്.
ഹൈദരാബാദ്: നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അനിയനും സുഹൃത്തുക്കളും പൊലീസ് പിടിയിലായി. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ രാമദുഗുയിലാണ് ഈ ക്രൂരകുറ്റം നടന്നത്. വെങ്കിടേഷ് എന്നയാളെയാണ് സഹോദരന് ഉള്‍പ്പെടെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ വെങ്കിടേഷിന്റെ സഹോദരനായ മാമിദി നരേഷ് (30) ആണ് പ്രധാന പ്രതി. കൂട്ടാളികളായ രാകേഷ് (28), ടിപ്പര്‍ ഡ്രൈവര്‍ പ്രദീപ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് രണ്ട് ടിപ്പര്‍ വാങ്ങി വാടകയ്ക്ക് നല്കി തുടങ്ങി ബിസിനസില്‍ വന്‍നഷ്ടം വന്നതോടെ നരേഷ് കടബാധ്യതയില്‍ പെട്ടിരുന്നു. ഈ നഷ്ടം നികത്താനാണ് സഹോദരനെ ഇല്ലാതാക്കാനുള്ള ദാരുണ പദ്ധതി ആസൂത്രണം ചെയ്തത്.
പദ്ധതിപ്രകാരം വെങ്കിടേഷ് എന്ന സഹോദരന്റെ പേരില്‍ 4.14 കോടിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം, കൂട്ടാളിയായ പ്രദീപിന്റെ സഹായത്തോടെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി. വാഹനം കേടായെന്ന വ്യാജേന ലോറിക്കടിയില്‍ കിടത്തിയും ടിപ്പര്‍ കയറ്റിച്ചിറക്കിയും വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെങ്കിടേഷ് മരിച്ചു.
കുറ്റകൃത്യം മറയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നു. മൂന്ന് പേരെയും പൊലീസ് റിമാന്‍ഡില്‍ എടുത്തിട്ടുണ്ട്.
india
ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍
തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala22 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala21 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

