Health

കരിങ്കാളി വേഷം കെട്ടിയാടുന്നതിനിടെ നിലവിളക്കില്‍ നിന്നും തീ പടര്‍ന്നു; ഭക്തന്‍ പൊള്ളലേറ്റ് ചികിത്സയില്‍..!

By webdesk14

January 21, 2023

ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിനെത്തിയ അനുഷ്ഠാന വേഷം കെട്ടിയ ഭക്തന്റെ ദേഹത്തേക്ക് ചടങ്ങിനിടെ തീ ആളിപടര്‍ന്നു. കരിങ്കാളി വേഷം കെട്ടി ആടുന്നതിനിടെ അടുത്തുള്ള നിലവിളക്കില്‍ നിന്നും വേഷവിധാനങ്ങളിലേക്ക് തീ പടരുകയായിരുന്നു. തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.