india

ജമ്മുവിൽ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം, ഏറ്റുമുട്ടൽ തുടരുന്നു

By webdesk14

December 21, 2023

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ആർമി ട്രക്കിനു നേരെ ഭീകരാക്രമണം. ദേര കി കലിയിലാണ് ഭീകരർ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത്. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കൂടുതൽ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചു.

പൂഞ്ചിലെ താനാമണ്ടി മേഖലയിൽ വച്ചാണ് ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ സൈനികർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. സുരൻകോട്ട് ജനറൽ ഏരിയ, പൂഞ്ചിലെ ബഫ്ലിയാസ് മേഖലകളിലാണ് സൈന്യത്തിന്റെ സംയുക്ത ഓപ്പറേഷൻ.

രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.