india

പൂഞ്ചില്‍ 3 ഭീകരര്‍ പിടിയില്‍; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; വീഡിയോ

By webdesk14

May 31, 2023

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടല്‍. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഭീകരരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു.

https://twitter.com/ANI/status/1663792729665703936

കര്‍മ്മദ മേഖലയില്‍ നിയന്ത്രണ രേഖയില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിര്‍ത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം മൂന്ന് ഭീകരരെ പിടികൂടി. മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈര്‍ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരര്‍. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. പ്രദേശത്ത് സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്.