ദുബൈ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്വറി നേട്ടവുമായി മികച്ച ഫോമിലുള്ള ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ കെയിന്‍ വില്യംസണ്‍ ടെസ്റ്റ് റാങ്കിംഗിലും നേട്ടം. 919 പോയന്റുമായി ഒന്നാംസ്ഥാനത്താണ് താരം. രണ്ടാംടെസ്റ്റില്‍ 238 റണ്‍സ് അടിച്ചാണ് കിവീസ് സീനിയര്‍ ക്രിക്കറ്റര്‍ റാങ്കിംഗില്‍ മുന്നിലെത്തിയത്. ഇന്ത്യക്കെതിരായ മൂന്നാംടെസ്റ്റില്‍ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്ത് 900 പോയന്റുമായി രണ്ടാംസ്ഥാനം നിലനിര്‍ത്തി. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരുസ്ഥാനം പിറകോട്ടിറങ്ങി മൂന്നാംസ്ഥാനത്തെത്തി. 870 പോയന്റാണ് കോഹ്ലിയുടെ നേട്ടം. ഇന്ത്യന്‍ താരങ്ങളായ അജിന്‍ക്യ രഹാന ഏഴാമതും ചേതേശ്വര്‍ പൂജാര എട്ടാമതുമുണ്ട്.