kerala

ഡി.വൈ.എസ്.പിയുടെ കാറിടിച്ച് ഒരാള്‍ മരിച്ച അപകടം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

By Test User

November 11, 2022

ആലപ്പുഴ തകഴിയില്‍ ഡിവൈഎസ്പി ഓടിച്ച കാറടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. തകഴി ലെവല്‍ ക്രോസിന് സമീപം ഉണ്ടായ അപകടത്തില്‍ പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണി മരിച്ചിരുന്നു. പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.