Culture

തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ മരിച്ചു

By web desk 1

June 04, 2019

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുത നഗറില്‍ ബസ് മറിഞ്ഞ് മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി , പൊട്ടമ്മാള്‍ , കുനിശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിനേഴോളം പേരെ മധുരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുടുംബശ്രീ അംഗങ്ങള്‍ അടങ്ങിയ വിനോദ യാത്രാ സംഘം പോയ ബസ്സാണ് അപകടത്തില്‍ പെട്ടത്. വളവില്‍ വെച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. 55 പേരായിരുന്നു ബസിലുണ്ടായിരുന്നത്. 50 പേരും സ്ത്രീകളായിരുന്നു.