india

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണം : വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk13

March 07, 2023

തമിഴ്‌നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെ ബീഹാർ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ ജാമുയി സ്വദേശി അമന്‍ കുമാര്‍ രവിദാസാണ് അറസ്റ്റിലായത്. ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വീഡിയോകളും പോസ്റ്റുകളും ഇയാളുടേതാണെന്ന് ബീഹാർ എ.ഡി.ജി.പി പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള അധികാരികൾ ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കിടയിലുള്ള ഭീതി ഇല്ലാതാക്കാൻ നടപടികൾ ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് വിദ്വേഷം വളർത്തിയതിന് തമിഴ്‌നാട് പോലീസ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ കേസെടുത്തിരുന്നു.