Culture

തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന

By chandrika

December 21, 2016

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ചീഫ് സെക്രട്ടറി റാംമോഹന്‍ റാവുവിന്റെ ചെന്നൈ അണ്ണാ നഗറിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. പരിശോധനയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിലാണ് റാവു തമിഴ്‌നാടിന്റെ ചീഫ് സെക്രട്ടറിയായത്. 1985 ബാച്ച് ഉദ്യോഗസ്ഥനായ റാവു വിജിലന്‍സ് കമ്മീഷ്ണര്‍ സ്ഥാനവും ഭരണപരിഷ്‌ക്കരണ കമ്മീഷ്ണര്‍ സ്ഥാനവും വഹിക്കുന്നു. ആന്ധ്രാ സ്വദേശിയാണ്.