Education
പ്ലസ് വണ് സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്
മലബാറിലെ പ്ലസ് വണ് പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില് പ്രതിഷേധത്തിന് ഇടയാക്കിയത്.
മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കാന് പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില് പ്രതിഷേധം. സീറ്റ് വര്ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള് ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില് അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്ഥി സംഘടനകള്.
മലബാറിലെ പ്ലസ് വണ് പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില് പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള് ആവശ്യപ്പെട്ടു.
ബാച്ചനുവദിച്ചില്ലെങ്കില് അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ് സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര് ജില്ലകളിലാകെയുള്ളത്.
Education
എസ്എസ്എല്സി പരീക്ഷ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു.
തിരുവനന്തപുരം: 2026 മാര്ച്ചില് നടക്കുന്ന എസ്എസ്എല്സി, ടിഎച്ച്എസ്എല്സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു. വിജ്ഞാപനത്തില് നല്കിയിരിക്കുന്ന സമയക്രമത്തില് യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന് സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്ത്ഥികള് രജിസ്ട്രേഷന് ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര് 21 മുതല് 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന് സാധിക്കും. തുടര്ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.
2026 മാര്ച്ച് 5 മുതല് 30 വരെയാണ് പ്രധാന പരീക്ഷകള് നടക്കുക. ഐ.ടി. പരീക്ഷകള് ഫെബ്രുവരി 2 മുതല് 13 വരെ നടത്തും.
Education
പരീക്ഷയില് പിന്നാക്കം നില്ക്കുന്ന വിദ്യാര്ത്ഥികള്ക്ക് പ്രത്യേക പഠനപിന്തുണ നല്കാന് നിര്ദേശം
പരീക്ഷയില് 30 ശതമാനത്തില് താഴെ മാര്ക്ക് നേടിയ കുട്ടികള്ക്ക് പ്രത്യേക പഠനസഹായം നല്കണമെന്നും ഇതിനായി സ്കൂളുകള് ആക്ഷന് പ്ലാന് തയ്യാറാക്കാനുമാണ് നിര്ദേശം.
തിരുവനന്തപുരം: പാദവാര്ഷിക പരീക്ഷകള്ക്കു ശേഷം സ്കൂളുകള് വീണ്ടും തുറന്ന സാഹചര്യത്തില്, പഠനത്തില് പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് പ്രത്യേക പിന്തുണ നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്ദേശം. പരീക്ഷയില് 30 ശതമാനത്തില് താഴെ മാര്ക്ക് നേടിയ കുട്ടികള്ക്ക് പ്രത്യേക പഠനസഹായം നല്കണമെന്നും ഇതിനായി സ്കൂളുകള് ആക്ഷന് പ്ലാന് തയ്യാറാക്കാനുമാണ് നിര്ദേശം.
ഈ മാസം 9-നകം മൂല്യനിര്ണയം പൂര്ത്തിയാക്കി ഉത്തരക്കടലാസുകള് വിദ്യാര്ത്ഥികള്ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര് 10നും 20നും ഇടയില് ക്ലാസ് പി.ടി.എ യോഗങ്ങള് വിളിച്ചുചേര്ക്കണം. സബ്ജക്ട് കൗണ്സില്, സ്കൂള് റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില് അധിക പഠനപിന്തുണ നല്കുന്നതിനുള്ള കാര്യങ്ങള് ആലോചിച്ച് ആക്ഷന് പ്ലാന് തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്മാര് തുടങ്ങിയവര് സ്കൂളുകളില് നേരിട്ടെത്തി പഠനപിന്തുണ നല്കണം. ഈ പ്രവര്ത്തനങ്ങളുടെ സമഗ്ര റിപ്പോര്ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നല്കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര് തങ്ങളുടെ റിപ്പോര്ട്ടുകള് സെപ്റ്റംബര് 25നകം ഡി.ഡി.ഇ.മാര്ക്ക് കൈമാറണം. ഡി.ഡി.ഇ.മാര് ഈ റിപ്പോര്ട്ടുകള് ക്രോഡീകരിച്ച് സെപ്റ്റംബര് 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നല്കണം. നിരന്തര മൂല്യനിര്ണയം കുട്ടികളുടെ കഴിവുകള്ക്കനുസരിച്ച് മാത്രമാണ് നല്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്ക്കും കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ട് (സി.ആര്.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്ച്ച ചെയ്യും. നിലവില് പ്രധാനാധ്യാപകര്ക്ക് മാത്രമാണ് സി.ആര്. ബാധകമാക്കിയിട്ടുള്ളത്.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന് പ്രസിദ്ധീകരിക്കും
നാഷനല് ടെസ്റ്റിങ് ഏജന്സി (എന്.ടി.എ) 2025 ജൂണില് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന് പ്രസിദ്ധീകരിക്കും.
നാഷനല് ടെസ്റ്റിങ് ഏജന്സി (എന്.ടി.എ) 2025 ജൂണില് നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന് പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല് 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്ഷം. ഇത് കണക്കിലെടുത്താല് ഈ വര്ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന് സാധിക്കും. പരീക്ഷ എഴുതിയവര്ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില് കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില് കയറി യു.ജി.സി നെറ്റ് റിസല്റ്റ് 2025 എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന് വിവരങ്ങള് നല്കുക. അപ്പോള് ഫലം സ്ക്രീനില് കാണാന് സാധിക്കും. പിന്നീട് മാര്ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്ലോഡ് ചെയ്ത് എടുക്കാം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്കുമെന്ന് തെലങ്കാന സര്ക്കാര്
-
GULF2 days agoമക്കമദീന ഹൈവേയില് ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില് ക്രിസ്ത്യാനികള്ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്ശനവുമായി ഇടത് അനുഭാവികൾ

