Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

By webdesk13

May 14, 2024

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.