എറണാകുളം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനശ്വരതയുടെ തിരശീലമറവിലേക്ക് മടങ്ങിയ ശ്രീനിവാസന് അനുശോചനമറിയിച്ച് നടന്‍ പ്രഥ്വിരാജ്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം എന്ന് പ്രഥ്വിരാജ് പോസ്റ്റ് ചെയ്തു. ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്‍ നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 3 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.