News

‘ കൂലി വിജയിപ്പിച്ച ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി ‘; ലോകേഷ് കനഗരാജ്

By webdesk17

December 27, 2025

രജനികാന്ത് നായകനായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത കൂലി ചിത്രം വലിയ വിജയം കൈവരിച്ചു. ദളപതി വിജയിന്റെ കരിയറിലെ അവസാന ചിത്രമായ ജനനായകന്‍ മലേഷ്യ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍, മാധ്യമങ്ങളോട് സംസാരിച്ച ലോകേഷ് കനഗരാജ് ചിത്രം വിജയിപ്പിക്കാന്‍ സഹായിച്ച ട്രോളര്‍മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും നന്ദി അറിയിച്ചു. ‘കൂലി ചിത്രത്തിന് ഒരായിരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

അതിലെ പോരായ്മകള്‍ എല്ലാം ഇനി അടുത്ത ചിത്രത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കും. ചിത്രം വമ്പന്‍ വിജയമാക്കി ട്രോളന്മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും മാറ്റിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ട്’ ലോകേഷ് കനഗരാജ് പറഞ്ഞു. 50 കോടി രൂപ പ്രതിഫലത്തോടെയാണ് ലോകേഷ് കനഗരാജ് കൂലി സംവിധാനം ചെയ്തത്. രജനികാന്തിന് 150 കോടി രൂപ പ്രതിഫലം ലഭിച്ചു.

350 കോടി മുതല്‍ മുടക്കിയ ചിത്രം വേള്‍ഡ് വൈഡ് 500 കോടി രൂപ കളക്ഷന്‍ നേടി. ഭേദപ്പെട്ട കളക്ഷന്‍ നേടിയിരുന്നെങ്കിലും, ചിത്രം ആരാധകര്‍ക്ക് ഭൂരിഭാഗം നിരാശ സമ്മാനിച്ചതിനാല്‍ പ്രതീക്ഷിച്ച വിപുല വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ജനനായകന്‍ ചിത്രത്തില്‍