സന്നിധാനം: ശബരിമല സന്നിധാനത്ത് ശുദ്ധക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. പൊലീസുകാര്‍ സന്നിധാനത്ത് ബൂട്ടും ഷീല്‍ഡുമായി എത്തിയതിനെ തുടര്‍ന്നാണ് ശുദ്ധക്രിയ ചെയ്യാന്‍ തന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ് ജെന്‍ഡറുകള്‍ എത്തിയപ്പോള്‍ സുരക്ഷ ഒരുക്കാന്‍ വന്ന പൊലീസുകാര്‍ ബൂട്ടും ഷീല്‍ഡും ധരിച്ചിരുന്നു. ഇന്ന് തന്നെ ശുദ്ധക്രിയ നടത്താനാണ് തന്ത്രിയുടെ നിര്‍ദ്ദേശം.

ഇന്നലെയാണ് നാല് ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ ബൂട്ടും ഷീല്‍ഡും ലാത്തിയും ധരിച്ച് സന്നിധാനത്ത് നിലയുറപ്പിച്ചു. ആദ്യം ഭക്തരില്‍ ചിലര്‍ പ്രതിഷേധമറിയിച്ചെങ്കിലും പിന്മാറാന്‍ പൊലീസുകാര്‍ തയ്യാറായില്ല. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ തെറ്റുപറ്റിയെന്ന് പറയുകയായിരുന്നു.