kerala

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നത് സ്‌നേഹപ്രകടനം: തരൂര്‍

By Chandrika Web

November 22, 2022

തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കില്‍ അതിനെ സ്‌നേഹപ്രകടനമായേ കാണുന്നുള്ളൂവെന്ന് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍. ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

മുഖ്യമന്ത്രിക്കുപ്പായം തുന്നിച്ചവരാണ് തന്റെ പരിപാടികള്‍ വിലക്കിയതെന്ന കെ.മുരളീധരന്റെ ആരോപണം വിശദമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ജനങ്ങളിലും പ്രവര്‍ത്തകരിലും ആവേശമുണര്‍ത്തുന്ന നേതാക്കള്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തെക്കുറിച്ച് തനിക്ക് പലചിന്തകളുമുണ്ടെന്നും ഇപ്പോഴത് എം.പി എന്ന നിലയിലാണെന്നും തരൂര്‍ പറഞ്ഞു. രാവിലെ എട്ടിന് പാണക്കാട് സന്ദര്‍ശിക്കുന്ന തരൂര്‍ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍സര്‍വീസ് അക്കാദമിയില്‍ പ്രഭാഷണം നടത്തും.